തൊടുപുഴ: തെങ്ങിന്റെ മുകളില്‍ ഒളികാമറ സ്ഥാപിച്ച് നഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ കുളിക്കടവിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യുവാക്കളുടെ സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാമറ സ്ഥാപിച്ചിരുന്ന തെങ്ങിന്റെ മുകളില്‍ നിന്ന് വീണു കഴിഞ്ഞ ദിവസം ഈ സംഘത്തിലെ ഒരു യുവാവിനു നട്ടെല്ലിനു പരിക്കേറ്റ് ചികിത്സയിലാണ്. ഇയാളെ തൊടുപുഴ പോലീസ് ഉടന്‍തന്നെ ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് നിരവധി യുവാക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ കുറെ മാസങ്ങളായി കുളിക്കടവിനു സമീപത്തെ തെങ്ങില്‍ കാമറ സ്ഥാപിച്ചാണ് യുവാക്കള്‍ സമീപത്തെ സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. സമീപവാസികളായ വീട്ടമ്മമാരുടെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ മെബൈല്‍ഫോണ്‍ വഴി പ്രചരിപ്പിച്ചതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.