വെഞ്ഞാറമൂട്: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടാലല് അതു കേരളത്തില്‍ എല്‍ഡിഎഫിന്റെ അന്ത്യത്തിനു കാരണമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അഡ്വ. ടി. ശരത്ചന്ദ്രപ്രസാദിന്റെ വാമനപുരം നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ യുഡിഎഫിനു അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുന്ന വിധിയായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് അദ്ദേഹം പറഞ്ഞു.
അവസരവാദങ്ങളെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നേരിട്ട ആളാണ് ഉമ്മന്‍ ചാണ്ടിയെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു. സരിതയേയും ബിജുവിനേയും കാട്ടി സിപിഎമ്മുകാര്‍ ഒരുപാട് നുണ പ്രചാരണങ്ങള്‍ പ്രചരിപ്പിച്ചു. ഭരണത്തിനുവേണ്ടി യുഡിഎഫുകാരെ എന്തും പറയാമെന്നുവരെയായി എല്‍ഡിഎഫിനെന്ന് എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു. കരകുളം കൃഷ്ണപിള്ള, തലേക്കുന്നില്‍ ബഷീര്‍, ബീമാപള്ളി ബഷീര്‍, ശരത്ചന്ദ്രപ്രസാദ്, പവിത്രകുമാര്‍, രഘു പെരിങ്ങമ്മല, കൊട്ടാരക്കര പൊന്നച്ചന്, കരകുളം സുന്ദരേശന്, രമണി പി. നായര്‍, ഇ. ഷംസുദീന്‍, അഡ്വ. അനില്‍കുമാര്‍, ആനാട് ജയന്, സുജിത് എസ്. കുറുപ്പ്, വാമനപുരം രവി, ചാരുപാറ രവി, വെഞ്ഞാറമൂട് സനല്‍, ആനാട് ജയചന്ദ്രന്, പുരുഷോത്തമന് നായര്‍, നിസാര്‍ മുഹമ്മദ് സുല്‍ഫി, എം. അനില്‍കുമാര്‍, ബാലു, കല്ലറ രഘു എന്നിവര്‍ പങ്കെടുത്തു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ചന്ദ്രബാബുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും ചെന്നിത്തല ഉദ്ഘാടനം ചെയ്തു.