തെരഞ്ഞെടുപ്പു കമ്മീഷന്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തു

ekm-posterമൂവാറ്റുപുഴ: നഗരസഭയുടെ ട്രാഫിക് ഐലന്റിലും പൊതുസ്ഥലങ്ങളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകള്‍ പതിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. എഐറ്റിയുസി സംസ്ഥാന കമ്മിറ്റിയംഗം കെ.എ. നവാസിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. കച്ചേരിത്താഴം, നെഹ്‌റു പാര്‍ക്ക്, വെള്ളൂര്‍ക്കുന്നം ഭാഗങ്ങളിലെ ട്രാഫിക് ഐലന്റുകളിലും നഗരസഭാ ഓഫീസിന്റെ മതിലിലും പോസ്റ്ററുകള്‍ പതിച്ചത്. ഈ പോസ്റ്ററുകളാണ് പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എത്തി നീക്കം ചെയ്തത്.

പോത്താനിക്കാട്: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ  വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം ലംഘിച്ച്  പൊതുസ്ഥലത്ത് പതിപ്പിച്ചിരുന്ന പോസ്റ്റര്‍, ബാനര്‍, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍തുടങ്ങിവ നീക്കം ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള സ്ക്വാഡ് ശനിയാഴ്ച  വൈകുന്നേരം അഞ്ചോടെയാണ്  പൈങ്ങോട്ടൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പതിപ്പിച്ചിരുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തത്. സ്ക്വാഡ്  ലീഡര്‍മാരായ  ഡെപ്യൂട്ടി തഹസീല്‍ദാര്‍  ജോസഫ് ജോര്‍ജ്, റാണി പി. എല്‍ദോ, കെ.എം. നാസര്‍, കെ.എസ്. പരീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

Related posts