കമ്പിളിപ്പുതപ്പ് ..!  മുൻ ധാരണ പ്രകാരമുള്ള ഭ​ര​ണം കൈ​മാ​റിയില്ല; ത​ണ്ണീ​ർ​മു​ക്ക​ത്ത്  സി​പി​എം-​സി​പി​ഐ ത​ർ​ക്കം രൂ​ക്ഷം; കറുപ്പണിഞ്ഞ് പ്രതിഷേധം അറിയിച്ച് സിപിഎം

ചേ​ർ​ത്ത​ല: മുൻ ധാരണ ​പ്ര​കാ​രം ഭ​ര​ണം കൈ​മാ​റാ​ത്ത​തി​നെ​തു​ട​ർ​ന്ന് ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം-​സി​പി​ഐ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. സി​പി​ഐ പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ സി​പി​എം അം​ഗ​ങ്ങ​ൾ ക​റു​ത്ത നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തി.

പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യി​ലെ 18 അ​ജ​ണ്ട​ക​ളി​ൽ വി​ക​സ​ന​കാ​ര്യ​ത്തി​ൽ മാ​ത്രം പ​ങ്കെ​ടു​ക്കു​ക​യും മ​റ്റ് അ​ജ​ണ്ട​ക​ളി​ൽ മൗ​നം പാ​ലി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് സി​പി​എം അം​ഗ​ങ്ങ​ൾ പു​തി​യ സ​മ​ര​മു​റ പ​രീ​ക്ഷി​ച്ച​ത്. നി​ല​വി​ൽ സി​പി​ഐ​യു​ടെ കെ.​ജി സെ​ബാ​സ്റ്റ്യ​നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. എ​ൽ​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ക​ഴി​ഞ്ഞ മാ​സം രാ​ജി വ​യ്ക്കേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് രാ​ജി​വ​ച്ചി​ട്ടി​ല്ല.

എ​ൽ​ഡി​എ​ഫ് ച​ർ​ച്ച​ക​ൾ പ​ല​ത് ന​ട​ക്കു​ക​യും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ധാ​ര​ണ പ്ര​കാ​രം മ​ണ്ണ​ഞ്ചേ​രി​യി​ൽ സി​പി​ഐ​യ്ക്ക് ഒ​രു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നെ ന​ൽ​കാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യും സി​പി​ഐ പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​യ്ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും പാ​ലി​ക്കാ​ത്ത​താ​ണ് സി​പി​എ​മ്മി​നെ ചൊ​ടി​പ്പി​ച്ച​ത്. സി​പി​എ​മ്മി​ന് പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 10 അം​ഗ​ങ്ങ​ളാ​ണു​ള്ള​തെ​ങ്കി​ലും ഇ​ന്ന​ലെ ഒ​ൻ​പ​ത് പേ​രാ​ണ് ഹാ​ജ​രാ​യ​ത്.

ഇ​വ​രി​ൽ പു​രു​ഷ·ാ​ർ ക​റു​ത്ത നി​റ​മു​ള്ള ഷ​ർ​ട്ട് ധ​രി​ച്ചെ​ത്തി​യ​പ്പോ​ൾ വ​നി​ത അം​ഗ​ങ്ങ​ൾ ക​റു​ത്ത നി​റ​മു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. സി​പി​ഐ​യ്ക്ക് നാ​ലും കോ​ണ്‍​ഗ്ര​സി​ന് ആ​റും ബി​ജെ​പി​ക്ക് മൂ​ന്നും സീ​റ്റു​ക​ളാ​ണു​ള്ള​ത്. എ​ൽ​ഡി​എ​ഫി​ലെ ത​ർ​ക്കം മു​ത​ലെ​ടു​ത്ത് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നും പ്ര​തി​പ​ക്ഷ​ത്ത് നീ​ക്ക​മു​ണ്ട്.

Related posts