കണ്ണൂര്‍: ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി വി.എസ് അച്യുതാനന്ദന് നാളെ കണ്ണൂരിലെത്തും. പിണറായി വിജയന് മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തിലെ ചക്കരക്കല്ലില്‍ രാവിലെ പത്തിനാണ് ആദ്യ പരിപാടി. വൈകുന്നേരം നാലിന് പാനൂര്‍, 5.30ന് ഇരിട്ടി, 6.30ന് മട്ടന്നൂര്‍ എന്നിവിടങ്ങളിലും വി.എസ് പ്രസംഗിക്കും. രാവിലെ 9.30ന് പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിലും പങ്കെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് 24നും പിബി അംഗം എം.എ. ബേബി 26നും പിണറായി വിജയന് മേയ്
അഞ്ചിനും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. കോടിയേരി ബാലകൃഷ്ണന് 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെറുപുഴ, വൈകുന്നേരം അഞ്ചിന് പാപ്പിനിശേരി പഞ്ചായത്ത്, 6.30ന് തലശേരി വയലളം എന്നിവിടങ്ങളിലും എം.എ. ബേബി 26ന് രാവിലെ പത്തിന് കോളയാട്, ഉച്ചകഴിഞ്ഞ് 3.30ന് ശ്രീകണ്ഠപുരം, 4.30ന് ചപ്പാരപ്പടവ്, ആറിന് പിലാത്തറ എന്നിവിടങ്ങളിലും പ്രസംഗിക്കും. മേയ് അഞ്ചിന് പിണറായി വിജയന് പേരാവൂര്‍, പുതിയതെരു, കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.