നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. ദേശീയപാതയോരത്തും ഗ്രാമീണ റോഡുകളുടെ അരികിലുമെല്ലാം പോസ്റ്ററുകള്‍ ഇടം പിടിച്ചു. ബൂത്തുകള്‍ കണക്കാക്കിയാണ് പോസ്റ്ററുകള്‍ വിതരണം ചെയ്തിട്ടുള്ളത്. പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പോസ്റ്ററുകള്‍ എത്തിയേക്കും. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ അടങ്ങിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും മണ്ഡലത്തില്‍ കാണാം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജുമാണ് യുഡിഎഫിന്റെ പ്രചാരണ ഫ്‌ളക്‌സിലുള്ളത്. സ്ഥാനാര്‍ഥി കെ. ആന്‍സലന്റെ വലിയ ചിത്രത്തോടൊപ്പം സിപിഎം നേതാക്കളായ വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ ചിത്രങ്ങളും എല്‍ഡിഎഫിന്റെ പ്രചാരണ ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പടുകൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും
