വിഎസിനും ആപ്പായി! തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു വിഎസിന് മൊബൈല്‍ ആപ്പും; പിന്നില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി വിദഗ്ധരായ ഒരുസംഘം ചെറുപ്പക്കാര്‍

vs-appപാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു വിഎസിന് ഇനി മൊബൈല്‍ ആപ്പും. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി വിദഗ്ധരായ ഒരുസംഘം ചെറുപ്പക്കാരാണു വി.എസിനായി മൊബൈല്‍ ആപ്പ് ഒരുക്കിയിട്ടുള്ളത്.

ദിവസേനയുള്ള പത്രപ്രസ്താവനകളും പ്രതികരണങ്ങളും ഇനി മൊബൈല്‍ ആപ്പിലൂടെ വി.എസ് ആരാധകര്‍ക്കു വായിക്കാം. കൂടാതെ ലൈവ് വീഡിയോ ഗാലറിയും ഫോട്ടോ ഗാലറിയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളിലാണു ലഭ്യമാകുക.

പ്ലേ സ്റ്റോറില്‍കയറി വി.എസ്. അച്യുതാനന്ദന്‍ എന്ന് ഇംഗ്ലീഷില്‍ ടൈപ്പുചെയ്താല്‍ മൊബൈല്‍ ആപ്പില്‍ പ്രവേശിക്കാം. തുറന്നാലുടന്‍ വി.എസിന്റെ ചിത്രം കാണാം. താഴെ പ്രസ് നോട്ട്, വീഡിയോ ഗാലറി, ഓഡിയോ ഗാലറി, ഫോട്ടോ ഗാലറി എന്നിവയും. ഇന്‍ഫോ പാര്‍ക്കിനെക്കുറിച്ചും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ചുള്ള പ്രസ്താവനകളുമാണ് ആദ്യദിനത്തിലെ പ്രസ് നോട്ടിലുള്ളത്. ഓഡിയോ ഗാലറിയില്‍ ഇടതുസ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനുള്ള ആഹ്വാനമാണ്. ഫോട്ടോ ഗാലറിയില്‍ ആദ്യദിനത്തില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതു പിണറായിക്കും കോടിയേരിക്കുമൊപ്പമുള്ള ചിത്രങ്ങളാണ്.

Related posts