ജാ​വ​ലി​ൻ ത്രോ​യി​ൽ ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി നീ​ര​ജ് ചോ​പ്ര

ദോ​ഹ: ഇ​ന്ത്യ​ൻ താ​രം നീ​ര​ജ് ചോ​പ്ര ജാ​വ​ലി​ന്‍ ത്രോ​യി​ൽ സ്വ​ന്തം പേ​രി​ലു​ള്ള ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി. ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് സീ​രീ​സി​ൽ 87.43 മീ​റ്റ​ര്‍ എ​റി​ഞ്ഞാ​ണ് ച​രി​ത്രം തി​രു​ത്തി​യ​ത്. എ​ന്നാ​ൽ മെ​ഡ​ൽ നേ​ടാ​ൻ താ​ര​ത്തി​നാ​യി​ല്ല.

ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളും ജ​ര്‍​മ​ന്‍ താ​ര​ങ്ങ​ളാ​ണ് നേ​ടി​യ​ത്. ഒ​ളി​മ്പി​ക് ചാ​മ്പ്യ​ൻ തോ​മ​സ് റോ​ഹ്‌‌​ല​ർ(91.78 മീ​റ്റ​ർ) സ്വ​ർ​ണം നേ​ടി. ലോ​ക ചാ​മ്പ്യ​ൻ ജോ​ഹാ​നെ​സ് വെ​റ്റ​ർ(91.56 മീ​റ്റ​ർ) വെ​ള്ളി​യും ആ​ന്ദ്രേ​സ് ഹോ​ഫ്മാ​ൻ(90.08) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

ര​ണ്ടു വ​ർ​ഷം മു​ൻ​പ് ലോ​ക ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റെ​ക്കോ​ർ​ഡ് നേ​ടി ശ്ര​ദ്ധേ​യ​നാ​യ ചോ​പ്ര ഗോ​ൾ​ഡ് കോ​സ്റ്റ് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ജാ​വ​ലി​ൻ ത്രോ​യി​ൽ 86.47 മീ​റ്റ​ർ പി​ന്നി​ട്ട് സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

Related posts