ആറന്മുള: ആറന്മുള നിയമസഭ നിയോജക മണ്ഡലത്തില്‍ നിന്നുള്ള വീണാ ജോര്‍ജ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റുമായിരുന്ന വി.ആര്. സോജി നല്കിയ തെരഞ്ഞെടുപ്പ് ഹര്‍ജി കേരള ഹൈക്കോടതി ജസ്റ്റീസ് എ.എ. ഷെഫീക്ക് പ്രാഥമിക വാദം കേട്ട് ഫയലില്‍ സ്വീകരിക്കുകയായിരുന്നു.
വീണാ ജോര്‍ജ് ഓഗസ്റ്റ് 29നു കോടതിയില്‍ ഹാജരാകണമെന്നു കാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ പേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ സത്യവാങ്മൂലത്തില്‍ നിന്നു മറച്ചുവച്ചതായും സമുദായത്തിന്റെ പേരില്‍ വോട്ടുപിടിച്ചതായും ആരോപിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.