തെരുവുനായ പ്രശ്‌നത്തില്‍ വ്യക്തതയില്ലാതെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

TVM-DOGന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നത്തില്‍ വ്യക്തതയില്ലാത്ത സത്യവാങ്മൂലവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന് ഉന്നതതല യോഗത്തിന് ശേഷം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇക്കാര്യം സുപ്രീം കോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ല. തദ്ദേശസ്വയംഭരണ വകുപ്പ് മുഖാന്തരമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. നായ്ക്കളുടെ വന്ധ്യംകരണം നടപടികള്‍ കാര്യക്ഷമമാക്കുമെന്നും ഇതിനായി ബ്ലോക്ക്, ജില്ലാ തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related posts