ബര്‍ലിന്‍: അഭയാര്‍ഥി നയത്തില്‍ വന്ന പിഴവുകള്‍ ഏറ്റുപറഞ്ഞ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് വിവിധ രാഷ്ര്ടീയ നേതാക്കളുടെ അഭിനന്ദനം. കഴിഞ്ഞ വര്‍ഷം അഭയാര്‍ഥി പ്രവാഹത്തെ നേരിടാന്‍ രാജ്യം സജ്ജമായിരുന്നില്ലെന്നും ഇനി പിഴവ് ആവര്‍ത്തിക്കില്ലെന്നുമാണ് ബര്‍ലിന്‍ തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം മെര്‍ക്കല്‍ പ്രഖ്യാപിച്ചത്.
ആദരണീയമായ കാര്യമാണ് മെര്‍ക്കല്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്ന് സിഎസ്യു ഉപ നേതാവ് ക്രിസ്റ്റ്യന്‍ ഷ്മിഡ്റ്റ് അഭിപ്രായപ്പെട്ടു. പാര്‍ട്ടി നേതാവ് മാര്‍ക്ക് സോഡറും ഇതിനോടു യോജിച്ചു.
സിഡിയു നേതാവായ മെര്‍ക്കലിന് സഹോദര പാര്‍ട്ടിയായ സിഎസ്യുവില്‍നിന്ന് ഇത്രയേറെ പ്രശംസ കിട്ടുന്നത് ദീര്‍ഘകാലത്തിനു ശേഷമാണ്. അവരുടെ ഉദാര അഭയാര്‍ഥി നയത്തിന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ സിഎസ്യു നേതാവ് ഹോഴ്സ്റ്റ് സീഹോഫര്‍ ആയിരുന്നു. നയത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു വരെ സീഹോഫര്‍ ഒരു ഘട്ടത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതുവരെ അഭയാര്‍ഥി നയത്തിലെ പാളിച്ചകള്‍ സമ്മതിച്ചു കൊടുക്കാന്‍ തയാറാവാതെ നില്‍ക്കുകയായിരുന്ന മെര്‍ക്കലിനെ ബര്‍ലിന്‍ തെരഞ്ഞെടുപ്പു ഫലമാണ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍