തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ വിതരണം തുടങ്ങി

EKM-PENSIONകൊല്ലം :തൊഴില്‍ വകുപ്പിന് കീഴിലുള്ള വിവിധ ക്ഷേമ ബോര്‍ഡുകളിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങിയതായി മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. 2014 മുതലുള്ള കുടിശികയും ഒക്ടോബര്‍ മാസത്തെ മുന്‍കൂര്‍ പെന്‍ഷനുമാണ്  നല്‍കുന്നത്. ഇതിനായി ബജറ്റ് വിഹിതത്തിന് പുറമെ 119  കോടി അധികമായി  കണ്ടെത്തിആകെ245 കോടിയാണ്   അനുവദിച്ചിട്ടുള്ളത്.

കൂട്ടിയ പെന്‍ഷന്‍ തുകക്കുള്ള പ്രാബല്യം ജൂണ്‍ മുതലാണ്. നാലരലക്ഷത്തോളം  തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.പൂട്ടിക്കിടന്ന 58  കശുവണ്ടി ഫാക്ടറികളിലെ 8680 തൊഴിലാളികള്‍ക്കും  പൂട്ടിക്കിടക്കുന്ന 64  സ്വകാര്യ,പൊതുമേഖലാ ഫാക്ടറികളിലെ  7416 തൊഴിലാളികള്‍ക്കും എക്‌സ്‌ഗ്രേഷ്യാ തുക ലഭ്യമാക്കുന്നതിനായി രണ്ട് കോടി എഴുപത് ലക്ഷം   അനുവദിച്ചിട്ടുണ്ട്. കൂടാതെ പൂട്ടിക്കിടക്കുന്ന 12  തോട്ടങ്ങളിലെ 1422  തൊഴിലാളികള്‍ക്കും 108  കയര്‍ സൊസൈറ്റികളിലെ 3401  തൊഴിലാളികള്‍ക്കും ധനസഹായം നല്‍കുന്നതിനായി 38 ലക്ഷവും  അനുവദിച്ചു.

കര്‍ഷക തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിനായി 250 കോടി നേരത്തേ അനുവദിച്ചിരുന്നു. അഞ്ചര ലക്ഷത്തോളം കര്‍ഷക തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. പെന്‍ഷന്‍ വിതരണം കാര്യക്ഷമമായി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  തൊഴില്‍ വകുപ്പിന്  മന്ത്രി നിര്‍ദേശം നല്‍കി.

Related posts