ആറ്റിങ്ങല്‍: തൊഴിലാളിവര്‍ഗ ഐക്യത്തെ തകര്‍ക്കാന്‍ രാജ്യം ഭരിക്കുന്നവര്‍ വര്‍ഗീയതയെ ആയുധമാ ക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങലില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാരിന്റെ നയം സാധാരണക്കാരനെ സംരക്ഷിക്കാ നുളളതല്ല. അതിസമ്പന്നന്മാരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്.
തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാ യിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. ആര്‍.പി.അജി ആധ്യക്ഷതവഹിച്ചു. പി.എം മനോജ്, ഡോ.എം.സിദ്ദിഖ്, എ.സമ്പത്ത് എംപി, ബി.സത്യന്‍ എംഎല്‍എ, ആര്‍.രാമു, സി.ജെ രാജേഷ്കുമാര്‍, ആര്‍.രാജു, സതീഷ്കുമാര്‍, സി.ദേവരാജന്‍ എന്നിവര്‍ പങ്കെടുത്തു.