തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം പരിപാടികളില്‍ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നതായി പരാതി

ALP-CPIMപത്തനാപുരം:സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികളില്‍ ആളെ കൂട്ടുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളെ നിര്‍ബന്ധിക്കുന്നതായി ആരോപിച്ച് ബിജെപി രംഗത്ത്.തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വച്ച് തൊഴിലാളികളോട് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയതായി ബിജെപി വിളക്കുടി പഞ്ചായത്ത് സമിതി ആരോപിച്ചു.ചട്ടമ്പിസ്വാമി ദിനാചരണമാണെന്നും നിര്‍ബന്ധമായും പങ്കെടുക്കണമെന്നുമുള്ള കര്‍ശനനിര്‍ദേശമാണ് വിളക്കുടി പഞ്ചായത്ത് തൊഴിലാളികള്‍ക്ക് നല്‍കിയത്.ഇളമ്പല്‍ ജംഗ്ഷനില്‍ വച്ച് സംഘടിപ്പിക്കുന്ന വര്‍ഗീയവിരുദ്ധകാമ്പയിനിലാണ് തൊഴിലുറപ്പുകാരെ പങ്കെടുപ്പിച്ചത്.

ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സിപിഎം കാമ്പയിന്‍ സംഘടിപ്പിച്ചത്.പത്തനാപുരം നിയോജകമണ്ഡലത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് പരിപാടി. 24 ന്  ആരംഭിച്ച കാമ്പയിന്‍ നാളെ സമാപിക്കും.കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ച്ചയായി ഇളമ്പല്‍,കാര്യറ പ്രദേശങ്ങളില്‍ നടന്നുവന്ന തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ് ച നിര്‍ബന്ധിതമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

വിളക്കുടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചട്ടമ്പിസ്വാമി ദിനാചരണം നടത്തുകയാണെന്നാണ് ഭരണസമിതി തൊഴിലാളികളെ അറിയിച്ചത്.എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനൊരു ദിനാചരണത്തെ പറ്റി അറിവില്ല.ചട്ടമ്പിസ്വാമി ദിനം ബുധനാഴ്ച ആയിരുന്നു.പരിപാടി നടന്നത് വെള്ളിയാഴ്ചയാണ്. കഴിഞ്ഞ ദിവസം തന്നെ എ ഡിഎസിനും സിഡിഎസിനും ഇത് സംബന്ധിച്ച് നിര്‍ദേശവും നല്‍കിയിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളുടെ വാര്‍ഡുകളിലെ തൊഴിലാളികളെ ഒഴിവാക്കിയാണ് പരിപാടി  സംഘട ിപ്പിച്ചതെന്നും ഇതിനെതിരെ സമരം നടത്തുമെന്നും ബിജെപി നേതൃത്വം പറഞ്ഞു.

Related posts