തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയ ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി വീണ്ടും മലയാളത്തിലേക്ക്. മധുരനാരങ്ങ എന്ന ചിത്രത്തിന് ശേഷം നിഷാദ് കോയ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.
കൊച്ചി, കോട്ടയം, പാല, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രീകരണം. കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. നാട്ടിന്‍പുറത്തെ ഒരു ക്ലബുമായി ബന്ധപ്പെട്ട് കബഡി സ്‌നേഹിയായ കോട്ടയംകാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഹരിശ്രീ അശോകന്‍, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.