‘തോപ്പില്‍ ജോപ്പന്‍” കാഞ്ഞിരപ്പള്ളിയില്‍ ; പ്രിയതാരത്തെ കാണാന്‍ ആരാധകരുടെ തിരക്ക്

KTM-MAMOOTYകാഞ്ഞിരപ്പള്ളി:  ജോണി ആന്റണി സംവിധായകനായ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മമ്മൂട്ടി കാഞ്ഞിരപ്പള്ളിയില്‍ എത്തി. കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ സമീപത്തായാണ് ഷൂട്ടിംഗ് നടക്കുന്നത്. രണ്‍ജി പണിക്കര്‍,  പാഷാണം ഷാജി,  ശ്രീജിത്ത് രവി,  സുരേഷ്കൃഷ്ണ, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, കവിയൂര്‍പൊന്നമ്മ, രശ്മി ബോബന്‍, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

മഴയത്ത്  കത്തീഡ്രലിലേക്ക് കയറുന്ന രംഗം ഷൂട്ടുചെയ്യാന്‍ കൃത്രിമ മഴയുണ്ടാക്കാന്‍ മോട്ടോറും പമ്പും കൊണ്ടുവന്ന്  ഷൂട്ട്‌ചെയ്യുമ്പോഴാണ് മഴയെത്തിയത്. ശക്തമായ മഴകാരണം കുറച്ചു സമയം ഷൂട്ടിങ്ങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നെങ്കിലും ഇന്നു തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ബാക്കിയുള്ള രംഗം ഷൂട്ടുചെയ്യുന്നതിനായി കൂട്ടിക്കലിലേക്കുപോകും.

വെള്ളിത്തിരയില്‍ മാത്രം കണ്ടിട്ടുള്ള തങ്ങളുടെ നായകനെ നേരില്‍ കാണാന്‍ നൂറുകണക്കിനാളുകളാണ് കത്തീഡ്രലിന്റെ സമീപത്തേക്ക് എത്തുന്നത്. ആദ്യ പ്രേമം പൊളിഞ്ഞതിനുശേഷമുള്ള നിരാശയില്‍ കഴിയുന്ന പ്ലാന്റര്‍ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഏതാനം മാസങ്ങള്‍ക്കുമുമ്പ് പ്രെയ്‌സ് ദ് ലോര്‍ഡ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മമ്മൂട്ടി കാഞ്ഞിരപ്പള്ളിയില്‍ എത്തിയിരുന്നു.

Related posts