ദബാംഗ് 3യിലും സൊനാക്ഷി തന്നെ

Sonakshi010716സൂപ്പര്‍ ഹിറ്റ് ചിത്രമായ ദബാംഗിന്റെ മൂന്നാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിനു ശേഷം ചിത്രത്തിലെ നായിക ആരാണെന്ന കാര്യത്തില്‍ നിരവധി ഊഹാപോഹങ്ങള്‍ വന്നിരുന്നു. ചിത്രത്തിലെ ആദ്യ രണ്ടു ഭാഗങ്ങളിലും നായികയായിരുന്ന സൊനാക്ഷി നായകന്‍ സല്‍മാന്‍ ഖാനുമായി ശീതയുദ്ധത്തിലാണെന്നും അതിനാല്‍ ദബാംഗ് 3യില്‍ സോന അല്ല നായിക എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. മറ്റു പല നടികള്‍ ചിത്രത്തിന്റെ ഭാഗമാവുന്ന തായും വാര്‍ത്തകള്‍ വന്നു.

എന്നാല്‍ എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് ചിത്രത്തിന്റെ നിര്‍മാതാവായ അര്‍ബാസ് ഖാന്‍, സൊനാക്ഷി ചിത്രത്തില്‍ ഉണ്ടാകുമെന്നും താരത്തിനൊപ്പം മറ്റൊരു നടി കൂടി ചിത്രത്തില്‍ കാണുമെന്നും വ്യക്തമാക്കി. അതേസമയം മുമ്പുള്ള രണ്ട് ഭാഗങ്ങളിലും താന്‍ അഭിനയിച്ച രജ്ജോ എന്ന കഥാപാത്രം എത്ര ചെറുതാണെങ്കിലും അത് താന്‍ തന്നെ അവതരിപ്പിക്കുമെന്ന് സൊനാക്ഷിയും വ്യക്തമാക്കിയിരിക്കുക യാണ്.

Related posts