ദളിതന്‍ കുളിച്ചതിന് പുണ്യാഹം: റവന്യൂ ഉദ്യോഗസ്ഥര്‍ തെളിവെടുത്തു

kkd-kulamകൊയിലാണ്ടി; ദളിതന്‍ കുളിച്ചതിന്റെ പേരില്‍ കുളത്തില്‍ പുണ്യാഹം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി.  മേലൂര്‍ കൊണ്ടംവള്ളി കുളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പുണ്യാഹം നടത്തിയതായി ദളിത് സംഘടനകള്‍ ആരോപണം ഉന്നയിച്ചത്. പത്രവാര്‍ത്തകളും മറ്റും വന്നതിനെതുടര്‍ന്നാണ് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ആര്‍ഡിഒ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് രഘുരാജ്, യുഡിസി അശോകന്‍ മങ്കര, അഡീഷണല്‍ തഹസില്‍ദാര്‍ മോഹന്‍ദാസ്, സി.കെ. രവി, വില്ലേജ് ഓഫീസര്‍ വിജയന്‍ തുടങ്ങിയവരാണ്  തെളിവെടുപ്പിനെത്തിയത്. അന്വേഷണം സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts