മുംബൈ: വിദേശത്ത് ഒളിവില്‍ കഴിയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതി വളരെ മോശം അവസ്ഥയിലെന്നു റിപ്പോര്‍ട്ടുകള്‍. വ്രണംവന്ന് നിര്‍ജീവമായ കാലുകള്‍ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കറാച്ചിയിലെ ലിയാഖത് നാഷണല്‍ ആന്‍ഡ് മിലിറ്ററി ഹോസ്പിറ്റലിലാണ് ദാവൂദിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രക്തം ശരിയായി കാലുകളിലേക്ക് എത്താത്തതാണ് ദാവൂദിന്റെ രോഗാവസ്ഥയുടെ കാരണം. എന്നാല്‍ ദാവൂദിന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍ പറഞ്ഞു. 1993ലെ മുംബൈ സ്‌ഫോടന കേസില്‍ അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടതോടെയാണ് ദാവൂദ് ഇന്ത്യ വിടുന്നത്. പാക്കിസ്ഥാനിലും സൗദി അറേബ്യയിലുമായി ദാവുദ് ഒളിവില്‍ കഴിയുകയാണെന്ന് ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.