ചാത്തന്നൂർ: ജനപ്രിയ കായികവിനോദമായ ക്രിക്കറ്റ് കളിയിലേക്ക് ഔദ്യോഗികമായി കെഎസ് ആർടിസിയുടെ ടീമും. ജീവനക്കാരും അവരുടെ മക്കളുമായ 46 പേരെയാണ് ടീമിലേക്ക് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ അഞ്ചു പേർ ജീവനക്കാരുടെ മക്കളാണ്.
രണ്ടു കുട്ടികൾ പ്ലസ്ടു വിദ്യാർഥികളും ഒരാൾ ഡിഗ്രി വിദ്യാർഥിയും മറ്റ് രണ്ട് പേർ വിദ്യാഭ്യാസം കഴിഞ്ഞ് നില്കുന്നവരുമാണ്. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വച്ച് കഴിഞ്ഞ 28, 29 തീയതികളിലായിരുന്നു സെലക്ഷൻ ട്രയൽസ് നടത്തിയത്.
ജീവനക്കാരെയും അവരുടെ മക്കളെയും ഉൾപ്പെടുത്തി ടീം രൂപീകരിക്കും എന്ന നിലപാടായിരുന്നു കെഎസ്ആർടിസി ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരാണ് ടീമിൽ ഇടംപിടിച്ചത്. ഒരു ജൂനിയർ അസിസ്റ്റന്റും ടീമിലെത്തി. അവസാനഘട്ട ടീം സെലക്ഷൻ നാലിന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തും. അതിന് ശേഷം കോച്ചിംഗ് ക്യാമ്പ് ആരംഭിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം.
പ്രദീപ് ചാത്തന്നൂർ

