ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ പ്രതിഫലം ഉയര്‍ത്തി. ആദ്യ ഹോളിവുഡ് ചിത്രമായ ത്രിപ്പിള്‍ എക്സില്‍ അഭിനയിച്ചു ബോളിവുഡില്‍ തിരിച്ചുവന്നതോടെയാണ് ദീപിക പ്രതിഫലം ഉയര്‍ത്തിയത്. ദീപിക നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ പത്മാവതിയില്‍ അഭിനയിക്കാന്‍ താരം 12കോടി രൂപ ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ദീപികയ്ക്ക് 8-9 കോടി രൂപയായിരുന്നു പ്രതിഫലം.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്മാവതി. നേരത്തെ ബന്‍സാലിയുടെ ബാജിറാവോ മസ്താനിയില്‍ താരം നായികയായി അഭിനയിച്ചിരുന്നു. പ്രതിഫലം ഉയര്‍ത്തിയതോടെ ദീപിക ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകിയായി മാറിയിരിക്കുകയാണ്. അടുത്തിടെ മറ്റൊരു ബോൡവുഡ് നായികയായ കങ്കണ റണൗത്തും പ്രതിഫലം ഉയര്‍ത്തിയിരുന്നു. കങ്കണ 11കോടി രൂപയാണ് ഒരു സിനിമയ്ക്കു വാങ്ങുന്നത്.
ത്രിപ്പിള്‍ എക്സില്‍ അഭിനയിച്ചതിനുശേഷം ദീപികയ്ക്ക് കൈ നിറയെ അവസരങ്ങളാണ് വരുന്നത്. പത്മാവതിക്കുശേഷം സല്മാന് ഖാന് നായകനാകുന്ന കബീര്‍ ഖാന് ചിത്രമായ ട്യൂബ് ലൈറ്റില്‍ ദീപിക നായികയാകുമെന്നാണ് അറിവ്.