എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ വൈറലാവുന്നു…

ജന്മം നല്‍കി വളര്‍ത്തി വലുതാക്കുന്ന മാതാപിതാക്കളെ മറക്കുന്ന മക്കളുടെ എണ്ണം കൂടിവരികയാണ് ഈ സമൂഹത്തില്‍.സംസ്‌കാര സമ്പന്നന്‍ എന്നവകാശപ്പെടുന്ന മനുഷ്യന്റെ പെരുമാറ്റം പലപ്പോഴും മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന തരത്തിലേക്ക് അധപതിച്ചിരിക്കുകയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായ ഒരു വീഡിയോ ആരുടെയും കരളലയിപ്പിക്കും.

വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാത്ത പടുവൃദ്ധയായ അമ്മയെ സ്വന്തം മകന്‍ നിര്‍ദ്ദയം മര്‍ദ്ദിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകനെ ഇതില്‍ നിന്നും പിന്തിരിപ്പാന്‍ മറ്റൊരു സ്ത്രീ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പതിനായിരത്തില്‍ അധികം ആളുകളാണ് ഇതിനകം വീഡിയോ പങ്കുവച്ചത്.

Related posts