ദുല്‍ഖര്‍ സല്‍മാന് തെന്നിന്ത്യയിലാകെ ആരാധകരാണ്. ദുല്‍ഖറിനോടുള്ള ആരാധന മൂത്ത് ഒരു തമിഴ് നടി ദുല്‍ഖറിനൊത്ത് അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. തെന്നിന്ത്യയിലെ തിരക്കേറിയ താരം സാമന്തയാണ് ട്വിറ്ററില്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ദുല്‍ഖറിന്റെ ആരാധികയാണ് താനെന്നും കൂടെ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് സാമന്ത പറഞ്ഞത്.
മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ ആരുടെ നായികയായി അഭിനയിക്കാനാണ് ഇഷ്ടം എന്ന ആരാധകരുടെ ചോദ്യത്തിനാണ് സാമന്ത ദുല്‍ഖറിനൊപ്പം എന്ന് പറഞ്ഞത്. കലിക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന രാജിവ് രവി ചിത്രം കമ്മട്ടിപ്പാടം റിലീസിന് ഒരുങ്ങുകയാണ്.