പ്രചരിച്ചതൊക്കെയും തെറ്റ്! ദിലീപും കാവ്യയും അമേരിക്കയില്‍; ഒപ്പം മകള്‍ മീനാക്ഷിയും; താരദമ്പതികളെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്ക് മറുപടിയായി നാദിര്‍ഷയുടെ വീഡിയോയും

dileep-meenakshi-kavya.png.image.784.410ദിലീപ് കാവ്യ വിവാഹം കഴിഞ്ഞതിനുശേഷം ഇരുവരുടെയും കുടുംബജീവിത്തെ സംബന്ധിച്ച് നിരവധി ഗോസിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു. കാവ്യ എത്തിയതോടുകൂടി ദിലീപും മകള്‍ മീനാക്ഷിയും തമ്മില്‍ അകന്നുവെന്നും മീനാക്ഷി ഇപ്പോള്‍ വീട്ടിലല്ല താമസിക്കുന്നതെന്നും തുടങ്ങി ദിലീപും കാവ്യയും ഉടന്‍ പിരിയും എന്ന് വരെ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളെയെല്ലാം തള്ളിക്കൊണ്ട് ദിലീപും കാവ്യയും മീനാക്ഷിയുമടങ്ങുന്ന സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

dileep-meenakshi-kavya-1.png.image.784.410

ദിലീപും കുടുംബവും ഇപ്പോള്‍ അമേരിക്കയില്‍ അവധി ആഘോഷിക്കുകയാണ്. ദിലീപ് ഷോയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയതാണ് ദിലീപും കാവ്യയും മീനാക്ഷിയും. ഷോ കഴിഞ്ഞ ശേഷം കിട്ടുന്ന ഇടവേളകള്‍ യാത്രയ്ക്കായി മാറ്റിവക്കുകയാണ് മൂവരും. ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ് ,കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഷോ അമേരിക്കന്‍ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി സിനിമകളില്‍ ജോഡികളായ ദിലീപും കാവ്യയും ചേര്‍ന്നുള്ള നൃത്തമാണ് ഷോയുടെ പ്രധാന ആകര്‍ഷണം.

dileep-meenakshi-kavya-3.png.image.784.410

Related posts