ദേശീയപാതയില്‍ വീണ്ടും കവര്‍ച്ച കാര്‍ തകര്‍ത്ത് ലാപ്‌ടോപ്പും ഐഫോണും മോഷ്ടിച്ചു

kkd-moshanamവടകര:  കണ്ണൂക്കര കേളുബസാറില്‍ റോഡരികില്‍ നിര്‍ത്തിയ കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം. അകത്തുണ്ടായിരുന്ന ലാപ്‌ടോപ്പും ഐഫോണും കവര്‍ന്നു. തൃക്കരിപ്പൂര്‍ ഇളംപാച്ചി വി.പി.എം.ഹൗസില്‍ കുഞ്ഞഹമ്മദിന്റെ കാറിലാണ് മോഷണം. കേളുബസാറില്‍ ഭാര്യവീട്ടില്‍ വന്ന ഇദ്ദേഹം ഇന്നോവ കാര്‍ വീട്ടിലേക്കു കയറ്റാന്‍ പറ്റാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയതായിരുന്നു. പിന്നിലെ ചില്ല് തകര്‍ത്ത് ലാപ്‌ടോപ്പും ഐഫോണും മോഷ്ടിച്ചു. അരലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി.

ദേശീയപാത കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ നിന്നു കവര്‍ച്ച നടത്തുന്നത് ഈ മേഖലയില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ കൈനാട്ടിയില്‍ റോഡരികില്‍ നിര്‍ത്തിയ കാര്‍ യാത്രക്കാരന്റെ പക്കല്‍ നിന്നു പൊന്നും പണവും കവര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് വടകര പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കേളുബസാറിലെ മോഷണം. ചോമ്പാല പോലീസ് കേസെടുത്തു.

Related posts