ദേഷ്യം വന്നാല്‍ പിന്നെന്തു ചെയ്യും; വിനോദസഞ്ചാരികളുടെ വാഹനം കണ്ടാമൃഗം കുത്തിമറിച്ചു

vechileസഫാരിപാര്‍ക്കിലൂടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ സൂക്ഷിക്കുക. മൃഗങ്ങള്‍ക്ക് എപ്പോള്‍ ദേഷ്യം വരുമെന്ന് പറയാന്‍ കഴിയില്ല. ചുമ്മ പറയുന്നതല്ല ഉദാഹരണമായി കാണ്ടാമൃഗം കാറിനെ ആക്രമിക്കുന്ന ദൃശ്യം സഹിതമാണ് ഇത് പറയുന്നത്. നമീബിയയിലെ എറ്റോഷ നാഷണല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്.

സഫാരിപാര്‍ക്കില്‍ കാണ്ടാമൃഗത്തിന്റെ വാസസ്ഥലത്ത് കാര്‍ നിര്‍ത്തി കണ്ടാമൃഗത്തെ കണ്ടുനിന്ന വാഹനത്തിനുള്ളിലുള്ളവരെയാണ് ഒരു കാരണവും ഇല്ലാതെ ഇത് ആക്രമിച്ചത്. ഒരു പ്രകോപനവും കൂടാതെ കോപാകുലനായി ഓടി എത്തുന്ന കണ്ടാമൃഗം കാറിനെ കുത്തിമറിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. മറ്റൊരു വാഹനത്തില്‍ ഇരിക്കുകയായിരുന്ന അലക്‌സാണ്ടര്‍ പോയിയര്‍ എന്നയാളാണ് ദൃശ്യം പകര്‍ത്തിയത്.

കാണ്ടാമൃഗം കുത്തിമറിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു. എറ്റോഷ നാഷണല്‍ പാര്‍ക്കില്‍ 8,600ഓളം കാണ്ടാമൃഗങ്ങളുണ്ട്. 35 മൈല്‍ വേഗത്തില്‍വരെ ഇവയ്ക്ക് കുതിക്കാന്‍ കഴിയും.

Related posts