സര്‍വീസ് അവസാനിപ്പിച്ച ബോയിംഗ് 767 വിമാനം കഴിഞ്ഞ ദിവസം അപൂര്‍വമായൊരു യാത്ര നടത്തി. ആകാശത്തിലൂടെയല്ല കടലില്‍ക്കൂടി. അയര്‍ലന്‍ഡിലെ ഷാനോണ്‍ വിമാനത്താവളത്തിലാണ് സംഭവം. 159 അടി നീളമുള്ള വിമാനം ആറു മണിക്കൂര്‍ നേരത്തെ ശ്രമഫലമാണ് വലിയൊരു ജങ്കാറില്‍ കയറ്റിയത്. ഡീകമ്മീഷന്‍ ചെയ്ത വിമാനം വാങ്ങിയത് കൗണ്ടി സ്ലിഗോയിലുള്ള ഡേവിഡ് മക്‌ഗൊവാന്‍ എന്നയാളാണ്. തന്റെ റിസോര്‍ട്ടില്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കാനാണ് 50 ടണ്‍ ഭാരമുള്ള വിമാനം അദ്ദേഹം വാങ്ങിയത്.
ഗതാഗത മാര്‍ഗങ്ങളുടെ വലിയൊരു ശേഖരമാണ് അദ്ദേഹത്തിന്റെ റിസോര്‍ട്ടിലുള്ളത്. ബസുകള്‍, ടാക്‌സികള്‍, ട്രെയിന്‍ എന്നിവ അവിടെ സ്ഥാനംപിടിച്ചിട്ടുണ്ട്. എല്ലാം പരിഷ്കരിച്ച് സന്ദര്‍ശകര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ കടലിലൂടെ വിമാനം കൊണ്ടുപോകുന്നത് ആദ്യമാണെന്നാണ് റിസോര്‍ട്ട് മാനേജര്‍ അവകാശപ്പെടുന്നത്.