എരുമേലി: ഒരു ഷോര്‍ട്ട് ഫിലിം ഒരുക്കാന്‍ ആഗ്രഹിച്ച ഒരു പറ്റം വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ വിഷയങ്ങള്‍ നിരവധി എത്തിയെങ്കിലും അവരെ അസ്വസ്ഥരാക്കിയത് ഒരേയൊരു ചോദ്യം. ചോദ്യമിതാണ്, നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? ആരും ഉത്തരം പറയാന്‍ മടിക്കുന്ന ആ ചോദ്യവും അതിന്റെ ഉത്തരവും ഒടുവില്‍ അവര്‍ ഷോര്‍ട്ട് ഫിലിമാക്കിയപ്പോള്‍ കേട്ടറിഞ്ഞ് ദിവസവും അത് കാണുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ “ഇജ്ജ് ദൈവത്തെ കണ്ടിക്കാ’ എന്ന ഷോര്‍ട്ട് ഫിലിമാണ് യുട്യൂബില്‍ റിലീസായി ഒരാഴ്ചയ്ക്കകം 15000 പരം പേര്‍ ഇതിനോടകം കണ്ടത്. ദൈവമായി എല്ലാവര്‍ക്കുമൊപ്പം ഒരു അദൃശ്യശക്തിയുണ്ട്. അത് പ്രത്യക്ഷമാകുന്നത് എപ്പോഴാണെന്ന് വളരെ ലളിതമായി ഷോര്‍ട്ട് ഫിലിം കാട്ടിത്തരുന്നതില്‍ അവതരണത്തിന്റെ കയ്യടക്കമാണ് ഏറെ പ്രശംസനീയമായിരിക്കുന്നത്.
സിനിമ സൗഹൃദ കൂട്ടായ്മയായ ക്രിഡോക്‌സ് ടാക്കീസിന്റെ ബാനറില്‍ റ്റിറ്റോ പി. തങ്കച്ചന്‍ സംവിധാനവും തിരക്കഥ സെബിന്‍ ആന്റണിയുമാണ്. കിടങ്ങന്നൂര്‍ എസ്‌വിജിഎച്ച്എസ്എസിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് അഭിനേതാക്കള്‍. ജോയല്‍ ജോണ്‍സ് സംഗീതവും അജോ ജോസഫ് ആലാപനവും അനന്തു ജി. കൃഷ്ണ ഛായാഗ്രഹണവും, മിലന്‍ ആറുതൊട്ടി എഡിറ്റിംഗും ചെയ്തിരിക്കുന്നു. ജെ. ബ്രദേഴ്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് നിര്‍മാണം.
ശ്യാം കൃഷ്ണ, അഖില്‍ ജോസഫ്, ജോതിന്‍ പോള്‍, സച്ചിന്‍ സുരേഷ്, ജെറിന്‍ ജെയിംസ്, ജിയോ സെബാസ്റ്റ്യന്‍, ശുഷാന്ത് നൈനാന്‍, അഭിഷേക്, എബിന്‍, തോമസ്, അരുണ്‍, അശ്വിന്‍ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.