ധനുഷ് നായകനാകുന്ന കൊടിയുടെ ഷൂട്ടിംഗ് വൈകി; ശ്യാമിലി പിന്മാറി

shamiliധനുഷ് നായകനാകുന്ന കൊടി എന്ന തമിഴ് സിനിമയില്‍ നിന്നു ശ്യാമിലി പിന്മാറാനുള്ള കാരണമായി പലരും പറഞ്ഞു നടന്നത് പല കാരണങ്ങളായിരുന്നു. അതില്‍ പ്രധാനം ധനുഷിനൊപ്പം അഭിനയിക്കാന്‍ ശ്യാമിലിക്ക് മടിയാണെന്നുള്ളതായിരുന്നു പ്രധാനം. എന്നാല്‍ ചിത്രത്തില്‍ നിന്നു പിന്മാറാനുള്ള യഥാര്‍ഥ കാരണം എന്താണെന്ന് ശ്യാമിലി തന്നെ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

ധുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന കൊടിയുമായി സഹകരിക്കാമെന്ന് പറഞ്ഞിരുന്നതാണെന്നും അതിനായി കോള്‍ ഷീറ്റ് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് ഷൂട്ടിംഗ് തുടങ്ങാതെ വന്നതോടെ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അല്ലാതെ ധനുഷിനൊപ്പം അഭിനിയിക്കാന്‍ വയ്യാത്തത് കൊണ്ടല്ല താന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് ശ്യാമിലി പ്രതികരിച്ചത്.  ശ്യാമിലി നേരിട്ട് ഈ വിഷയത്തില്‍ പ്രതികരിച്ചതോടെ പപ്പരാസികളുടെ നാവടഞ്ഞിരിക്കുകയാണ്.

Related posts