ധോണിയുടെ പിറന്നാളിന് സെവാഗിന്റെ ട്വീറ്റ് ഹിറ്റായി, ഇരുവരും തമ്മില്‍ രസത്തിലല്ലെന്ന വാര്‍ത്തകള്‍ ക്രിക്കറ്റ് ലോകത്ത് പുതുമയല്ല

THSHK_INDIA_SRILAN_1220329fഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണിയുടെ പിറന്നാളിന് ആശംസ നേരുന്ന തിര്ക്കിലാണ് സഹതാരങ്ങളും ആരാധകരും. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെ ആശംസ നേര്‍ന്നെങ്കിലും ഏറെപ്പേരും ശ്രദ്ധിച്ചത് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റാണ്.
ധോണിയുടെ ജന്മദിനത്തെ നാഷണല്‍ ഹെലികോപ്റ്റര്‍ ഡേ എന്നാണ് സെവാഗ് വിശേഷിപ്പിച്ചത്. ധോണിയുടെ ഹെലിക്കോപ്റ്റര്‍ ഷോട്ടുമായി ബന്ധിപ്പിച്ചായിരുന്നു സെവാഗിന്റെ ട്വീറ്റ്. പൊതുവെ സംസാരത്തിലും ട്വീറ്റിലും നര്‍മ്മം കലര്‍ത്തുന്ന സ്വഭാവക്കാരനാണ് സെവാഗ്. ഏതായാലും സെവാഗിന്റെ ട്വീറ്റ് ക്ലിക്കായിക്കഴിഞ്ഞു. സെവാഗും ധോണിയും തമ്മില്‍ ്അത്ര രസത്തിലല്ലെന്ന അടക്കം പറച്ചിലുകള്‍ക്കിടെയാണ് സെവാഗിന്റെ ജന്മദിന ട്വീറ്റും വരുന്നത്.

index
പതിവില്‍നിന്നു വ്യത്യസ്തമായി ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാനാകുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ധോണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ടെസ്റ്റ് ടീമില്‍ അംഗമല്ലാത്തതിനാല്‍ റാഞ്ചിയിലെ വീട്ടിലാണ് ധോണിയിപ്പോള്‍.

Related posts