തിരുവല്ല: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ യാത്രക്കാര്‍ക്കു ഭീഷണിയാകുന്നു. എംസി റോഡില്‍ തിരുവല്ല ട്രാഫിക് ജംഗ്ഷനു സമീപം രൂപപ്പെട്ട കുഴിയാണ് ഭീകരമായിട്ടുള്ളത്. പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ആഴ്ചകള്‍ക്ക് മുമ്പ് എടുത്ത കുഴിയില്‍ നിരവധി വാഹന യാത്രക്കാര്‍ അപകടത്തില്‍പെട്ടു. വളരെ വേഗത്തില്‍ ദുരെനിന്നു വരുന്ന വാഹനങ്ങള്‍ക്ക് പലപ്പോഴും കുഴി ശ്രദ്ധയില്‍ പെടാറില്ല. ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടാറുണ്ട്.
കഴിഞ്ഞദിവസം ഇതുവഴി കടന്നുപോയ പായിപ്പാട് ചെറിയപറമ്പില്‍ പ്രശാന്ത്(36) അപകടത്തില്‍പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അരുണിനും പരിക്കേറ്റു. സമീപത്തെ രണ്ട് സ്വകാര്യ മെഡിക്കല്‍ കോളജിലേക്കുള്ള രോഗികള്‍ അടക്കം ആശ്രയിക്കുന്ന പ്രധാന പാതയില്‍ അപകടങ്ങള്‍ തുടര്‍കഥയായിട്ടും നടപടികളുണ്ടാകുന്നില്ല. അടിക്കടി സിഗ്നല്‍ സംവിധാനം തകരാറാകുന്ന ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ വേഗത്തില്‍ പോകുന്നതും അപകടങ്ങള്‍ക്ക് ആക്കം കൂടുന്നു. താലൂക്ക് ആശുപത്രിക്ക് മുന്നിലും കാവുംഭാഗം ജംഗ്ഷന് സമീപവും ഡിബിഎച്ച്എസ് സ്കൂളിന് സമീപവും അപകടക്കുഴികള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.
കെഎസ്ടിപി അധികൃതര്‍ക്കാണ് റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താനുള്ള ചുമതല. എന്നാല്‍, പലതവണ പരാതിപെട്ടിട്ടും കാര്യമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഏതാനും ചെറുപ്പക്കാര്‍ മെറ്റല്‍കൊണ്ട് കുഴി മൂടാന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായി വാഹനങ്ങള്‍ കയറി ഇറങ്ങിയതോടെ അതും വിഫലമായി. അപകടകരമായ കുഴി ശ്രദ്ധയില്‍ പെടുത്തി പ്രദേശത്തെ വ്യാപാരികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് നഗരസഭ അധികൃതര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും കത്ത് നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. രാത്രികാലങ്ങളില്‍ മതിയായ വെളിച്ചമില്ലാത്തതും പ്രദേശത്ത് അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. നഗരത്തിലെ തന്നെ ഏറെ തിരക്കുള്ള ഭാഗത്തെ കുഴിയടക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരികളും വിവിധ സംഘടനകളും മുന്നറിയിപ്പ് നല്കി.