ഹോളിവുഡ് ചിത്രത്തിലേക്കുള്ള ക്ഷണം തമിഴ് താരം സൂര്യ നിരസിച്ചുവത്രേ. പുതിയ ചിത്രമായ 24 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം വെളിപ്പെടു ത്തിയത്. ചുംബനരംഗങ്ങളും നഗ്നതാ രംഗങ്ങളും ഉള്ളതിനാലാണ് ഹോളിവുഡില്‍ നിന്നുള്ള ഓഫര്‍ താന്‍ നിരസിച്ചതെന്ന് സൂര്യ പറഞ്ഞു.
നമ്മുടെ പ്രേക്ഷകര്‍ ഇപ്പോഴും വളരെ യാഥാസ്ഥിതികരാ ണെന്നും സൂര്യ പറഞ്ഞു. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമായ 24 ഈ ആഴ്ച തിയറ്ററിലെത്തും. സാമന്തയും നിത്യ മേനോനുമാണ് നായികമാര്‍.