സിനിമ സീരിയല്‍ താരം രേഖ മോഹന്‍ മരിച്ചിട്ട് രണ്ട് ദിവസമായെന്ന് പോലീസ് നിഗമനം. ഡൈനിംഗ് ടേബിളില്‍ തല ചായ്ച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂര്‍ ശോഭാ സിറ്റിയിലെ ഫ്ളാറ്റിലാണ് സംഭവം. വിദേശത്തുള്ള ഭര്‍ത്താവിനെ ടെലിഫോണില്‍ വിളിച്ചിട്ട് രണ്ട് ദിവസമായി. ഭര്‍ത്താവ് ഫ്ളാറ്റിലേക്ക് വിളിച്ചിട്ടും മറുപടിയൊന്നും ഇല്ലാത്തതിനാല്‍ ഡ്രൈവറെ വിളിച്ച് ഫ്ളാറ്റില്‍ പോയി അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഫ്ളാറ്റിലെത്തിയ ഡ്രൈവര്‍ നിരന്തരം കോളിംഗ് ബെല്‍ അടിച്ചിട്ട് മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്ന് നിരവധി തവണ വാതിലില്‍ തട്ടിയിട്ടും തുറക്കാതെ വന്നതോടെയാണ് പോലീസില്‍ വിവരം അറിയിച്ചത്.
പോലീസ് എത്തി ഫ്ളാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഡൈനിംഗ് ടേബിളിലേക്ക് തലചായ്ച്ച നിലയില്‍ രേഖയുടെ മൃതദേഹം കണ്ടത്. വിരലടയാള വിദഗ്ധരും പൊലീസും ചേര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഒരു യാത്രാമൊഴി, നീ വരുവോളം, ഉദ്യാനപാലകന്‍ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സ്ത്രീജന്മം എന്ന സീരിയലിലെ കേന്ദ്രകഥാപാത്രമാണ് രേഖയെ പ്രശസ്തയാക്കിയത്.