നടുവനാട് സ്കൂള്‍ @ 100

knr-schoolമട്ടന്നൂര്‍: നടുവനാട് എല്‍ പി സ്കൂളിന്റെ 100ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒന്‍പതിനു തുടങ്ങും.  വൈകുന്നേരം അഞ്ചിനു പി.കെ.ശ്രീമതി എംപി.ഉദ്ഘാടനം ചെയും. 1917 മുതല്‍ ആയിരങ്ങള്‍ക്ക് അറി വിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്‍കിയ സ്കൂളിന്റെ നൂറാം വാര്‍ഷികം വിവിധ മൂന്നിനു ടുവനാട് ടൗണ്‍ കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര നടക്കും.

തുടര്‍ന്നു നടക്കുന്ന പരിപാടിയില്‍ ഗുരു വന്ദനവും വയോജനങ്ങളെ ആദരിക്കലും ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി. അശോകന്‍ നിര്‍വഹിക്കും. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആ ഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍, എക്‌സിബിഷന്‍, പൂര്‍വ വിദ്യാര്‍ഥി സംഗമം, സുവനീര്‍ പ്രകാശനം തുടങ്ങിയവയും നടക്കുമെന്നു സംഘാടസമിതി ഭാരവാഹികളായ മനോഹരന്‍, ടി.പി.രാഘവന്‍, കെ.വി.മധുസൂദനന്‍, പി.വിനോദ് ബാബു, ജോബിന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

Related posts