ആലക്കോട്: നടുവിലില്‍ സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയും സിപിഎം പ്രവര്‍ത്തകനുമായി പുതിയകത്ത് സിറാജി (17) നാണു മര്‍ദനമേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ സിറാജ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കു 12.30 ഓടെ നടുവില്‍ മാവേലി സ്റ്റോറിനു സമീപത്തായിരുന്നു സംഭവം. കാറില്‍ മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം അക്രമിക്കുകയായിരുന്നു.
ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. ദിവസങ്ങള്‍മുമ്പ് സിറാജും അക്രമിസംഘവും തമ്മില്‍ ബൈക്ക് സംബന്ധിച്ചുള്ള തര്‍ക്കമുണ്ടായതായി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുര്ക്കെതിരേ പോലീസ് കേസെടുത്തു. വിപിന്‍ (27), സനീഷ് (28), ഷിബു (34), ശ്രീജിത്ത് (37), സുമേഷ് (40)എന്നിവര്ക്കെതിരേയാണുകേസെടുത്തത്. ഇതില്‍ വിപിന്‍,സനീഷ് എന്നിവരെപോലീസ് അറസ്റ്റ് ചെയ്തു.