നയനവിസ്മയം തീര്‍ത്തൊരു പള്ളി; കാഴ്ചക്കാരുടെ വീക്ഷണകോണ്‍ മാറുന്നതനുസരിച്ച് പള്ളിക്ക് വ്യത്യസ്ത രൂപം

churchദൂരത്തുനിന്നു നോക്കിയാല്‍ കാക്കക്കൂട്ടം ഒരു കെട്ടിടത്തിനു സമാനമായി പറക്കുകയാണെന്നേ തോന്നു. അടുത്തെത്തി നോക്കിയാലോ, മനോഹരമായി പണികഴിപ്പിച്ചിരിക്കുന്ന ഒരു പള്ളി. ബെല്‍ജിയത്തില്‍ നിര്‍മിച്ചിരിക്കുന്ന ഈ അപൂര്‍വ പള്ളി നിര്‍മാണത്തിലെ വൈവിദ്യംകൊണ്ട് ഇന്ന് ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ബെല്‍ജിയന്‍ ആര്‍ക്കിടെക്ടുമാരായ പീറ്റര്‍ജാന്‍ ജിജ്‌സും ആര്‍ണോട്ട് ഫാന്‍ വേയ്‌റന്‍ബെര്‍ഗുമാണ് ഈ അപൂര്‍വ പള്ളിയുടെ ശില്പികള്‍.

“വരികള്‍ക്കിടയിലൂടെ വായിക്കാം’ എന്ന ആശയമാണ് ഈ പള്ളിയുടെ നിര്‍മാണത്തിനായി ഇരുവരും സ്വീകരിച്ചത്. 30 ടണ്‍ സ്റ്റീലാണ് ഈ പത്തു മീറ്റര്‍ ഉയരമുള്ള പള്ളിയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പരന്ന ഉരുക്കു പ്ലേറ്റുകള്‍ ഉപയോഗിട്ട് ഭിത്തി നിര്‍മിച്ചിരിക്കുന്നതിനാല്‍ അകലെനിന്നു നോക്കിയാല്‍ ഭിത്തി കാണാന്‍ കഴിയില്ല. അതായത് കാഴ്ചക്കാരുടെ വീക്ഷണകോണ്‍ മാറുന്നതനുസരിച്ച് പള്ളിക്ക് വ്യത്യസ്ത രൂപമായിരിക്കും. ചിലപ്പോള്‍ അദൃശ്യമായും ചിലപ്പോള്‍ ഭൂപ്രകൃതിയില്‍ അലിഞ്ഞും ഈ പള്ളി കാഴ്ചക്കാര്‍ക്ക് നയനവിസ്മയം തീര്‍ക്കും.

Related posts