നരഭോജി കടുവയ്ക്കായി തമിഴ്‌നാട് തെരച്ചില്‍ ഊര്‍ജിതമാക്കി; ജീവനോടെ പിടികുടാന്‍ കൂടുകള്‍വച്ച് കാത്തിരിക്കുകയാണ് അധികൃതര്‍

Tigerബത്തേരി: ബത്തേരി റേഞ്ചിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ കഴിഞ്ഞ ദിവസം കടുവയിറങ്ങി ജനങ്ങള്‍ പരിഭ്രാന്തരായി. തമിഴനാട് മുതുമല കടുവ സങ്കേതതിനോടു ചേര്‍ന്നു കിടക്കുന്ന കല്ലൂര്‍, തോട്ടമല, പാട്ടവയല്‍, നൂല്‍പ്പൂഴ എന്നി പ്രദേശങ്ങളിലാണ് കടുവയിറങ്ങിയത്. കാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളായതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി കടുവ വനത്തിലേക്കുതന്നെ ഓടിമറഞ്ഞു.

അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറം ദേവര്‍ഷോലയിലും അതിര്‍ത്തി പ്രദേശങ്ങളിലും നരഭോജി കടുവയ്ക്കായി തമിഴ്‌നാട് ദ്രുതകര്‍മ സേനയും വനവകുപ്പും തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കടുവയെ കണ്ടെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. നരഭോജി കടുവയെ ജീവനോടെ പിടികുടാന്‍ കൂടുകള്‍വച്ച് കാത്തിരിക്കുകയാണ് അധികൃതര്‍.

Related posts