ആരാധകരുടെ ഹൃദയമിടിപ്പു കൂട്ടി ബോളിവുഡ് സുന്ദരി നര്‍ഗീസ് ഫക്രി ബിക്കിനിയില്‍. കറുത്ത നിറത്തിലുള്ള ബിക്കിനി അണിഞ്ഞ് ഗ്രീസിലെ കടപ്പുറത്തുകൂടി അടിച്ചുപൊളിച്ചു നടക്കുന്നതിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകര്‍ ശരിക്കും ഞെട്ടി. നര്‍ഗീസ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ഡിഷ്യൂം പ്രദര്‍ശനത്തിനെത്തിയതോടെ ലഭിച്ച അവധി ആഘോഷിക്കാനാണ് താരം കൂട്ടുകാരോടൊപ്പം ഗ്രീസില്‍ എത്തിയത്.
ബോളിവുഡിലെ പല നടന്മാരും നടികളുമൊക്കെ അവധി ആഘോഷിക്കാന്‍ വിദേശത്ത് പോകുന്നത് പതിവാണെങ്കിലും അവരാരും തങ്ങളുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ല. വിദേശത്ത് അടിച്ചുപൊളിച്ചു നടക്കുമ്പോള്‍ താരങ്ങള്‍ അറിയാതെ മറ്റാരെങ്കിലും പകര്‍ത്തുന്ന ചൂടന്‍ ചിത്രങ്ങള്‍ പുറത്താകാറുണ്ട്. ബോൡവുഡ് നടന് ഉദയ് ചോപ്രയുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു നര്‍ഗീസ്.
അടുത്തിടെ ഇവരുടെ പ്രണയം തകര്‍ന്നതായും ഇതിന്റെ വിഷമത്തില്‍ നര്‍ഗീസ് ഇന്ത്യ വിട്ട് യുഎസില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും ചൂടന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുക വഴി ഉദയുമായുള്ള ബന്ധം അവസാനിപ്പിച്ചതില്‍ തനിക്കു വിഷമമൊന്നുമില്ലായെന്ന് നര്‍ഗീസ് പറയാതെ പറയുകയായിരുന്നുവേണം കരുതാന്‍.