നല്ല തിരക്കഥ കിട്ടട്ടെ… നയന്‍സുമൊത്ത് വീണ്ടും അഭിനയിക്കും

nayan010616നീണ്ട ഇടവേളയ്ക്കു ശേഷം നയന്‍താരയും ചിമ്പുവും ഒന്നിച്ച ചിത്രമായിരുന്നു ഇത് നമ്മ ആള്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.  “”സ്ക്രീനില്‍ നയന്‍താരയുമായി നല്ല കെമിസ്ട്രി ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നു. ഞാന്‍ ഞാനായിട്ടും നയന്‍താര നയന്‍താര ആയിട്ടുമാണ് അഭിനയിച്ചത് എന്നതു കൊണ്ടാവാം. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്.

മറ്റ് നായികമാരെ വച്ച് നോക്കുമ്പോള്‍, ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളാകുന്നത് നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴാണ്”- ചിത്രത്തിലെ നായകനായ ചിമ്പു പറയുന്നു.  അതുകൊണ്ടു തന്നെ നല്ല തിരക്കഥ വന്നാല്‍ തീര്‍ച്ചയായും ഇനിയും നയന്‍സിനൊപ്പം താന്‍ എത്തുമെന്നും സിനിമ തങ്ങള്‍ രണ്ടു പേരെയും ഡിമാന്‍ഡ് ചെയ്താല്‍ തീര്‍്ച്ചയായും വീണ്ടും തങ്ങള്‍ നായികാ നായകന്മാരായി ചിത്രം ഇറങ്ങുമെന്നും ചിമ്പു പറഞ്ഞു.

Related posts