നല്ല നാടിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് നല്ല സന്ദേശങ്ങളുമായി എത്തുക യാണ് ‘ബെസ്റ്റ് കണ്‍ട്രി’ എന്ന ചിത്രം. താജ് ഇന്റര്‍നാഷണല്‍ ഫിലിംസിനുവേണ്ടി താജുദീന്‍ കെ. പി. എം. നിര്‍മാണം, രചന, സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. ‘ആകാശമില്ലാത്ത പറവകള്‍’ എന്ന ചിത്രത്തിനുശേഷം താജ് ഇന്റര്‍നാഷണല്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രമാണിത്. നിര്‍മാതാവും സംവിധായകനുമായ താജുദീന്‍ തന്നെ നായകവേഷം അവതരിപ്പിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.
വിജയകൃഷ്ണന്‍ (താജ്), ജമാല്‍ (ജീവന്‍), ഫാദര്‍ ഡൊമിനിക് (മനോജ്) എന്നീ ദേശസ്‌നേഹികളായ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. താജ് ഇന്റര്‍നാഷണല്‍ ഫിലിംസിനുവേണ്ടി, കെ.പി.എം.താജുദീന്‍ നിര്‍മാണം, രചന, സംവിധാനം നിര്‍വഹിക്കുന്ന ‘ബെസ്റ്റ് കണ്‍ട്രി’ ഉടന്‍ തിയറ്ററിലെത്തും. കാമറ – സിജാസ്, ഗാനങ്ങള്‍ – താജ് എടവിലങ്ങ്, സംഗീതം – രവീന്ദ്രന്‍ പൈങ്ങോട്ട്, നസീര്‍ മാടവന, എഡിറ്റര്‍ – റിസാല്‍ ജമിനി, കല – ശ്രീനിവാസന്‍, മേക്കപ്പ് – ബാബുലാല്‍, അസോസിയറ്റ് ഡയറക്ടര്‍ – അക്ബര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ – ആനന്ദ്, ഷെമീര്‍ അഹമ്മദ്, സ്റ്റില്‍ – മെഹബൂബ് നേത്ര, പി. ആര്‍.ഒ. – അയ്മനം സാജന്‍. താജ്, ജീവന്‍, ആതിര, ശിഖ, ഷാഹുല്‍, മനോജ്, അനൂപ്, ജയരാജ്, സുനില്‍, അഞ്ജലി, ലക്ഷ്മി ഗോപാലകൃഷ്ണന്‍ എന്നിവര്‍ അഭിനയിക്കുന്നു.
-അയ്മനം സാജന്‍