നല്ല ലൈംഗിക ജീവിതത്തിനു മനസും ശരീരവും സജ്ജമാക്കാം

Healthദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന വരദാനങ്ങളിലൊന്നാണ് ലൈംഗികത. നമ്മുടെ യാഥാസ്ഥിതിക സമൂഹത്തില്‍ നിന്ന് ഇതിനെപ്പറ്റി വലിയ അവബോധമൊന്നും ചെറുപ്പത്തില്‍ ലഭിച്ചുകാണുകയില്ല. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നല്ല ലൈംഗിക ജീവിതം (വിവാഹശേഷമുള്ള ജീവിതം) ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായി ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണെന്നാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശക്തിയെ വര്‍ധിപ്പിക്കുന്നു. മാനസിക സമ്മര്‍ദ്ദം അകറ്റുന്നു. പുരുഷന്മാരില്‍ പ്രോസ്റ്റ്ഗ്രന്ഥിയെ കാന്‍സറില്‍ നിന്നു സംരക്ഷിക്കുന്നു. പങ്കാളികള്‍ തമ്മിലുള്ള അടുപ്പവും വര്‍ധിപ്പിക്കുന്നു. ശരീരത്തില്‍ പോസിറ്റീവായ കെമിക്കലുകളെ ഉത്പാദിപ്പിച്ച് മൂഡ് നോര്‍മലായി സൂക്ഷിക്കുകയും വേദനകളെ ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു.

മിക്കവാറും ആളുകളില്‍ വാര്‍ധക്യം വരെ നല്ല ലൈംഗികത ആസ്വദിക്കുവാന്‍ സാധിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടെ ലൈംഗികമായ താല്‍പര്യം കുറയാം. എന്നാല്‍ പുരുഷന്മാരില്‍ ഈ ആഗ്രഹം ഒരിക്കലും കുറയുന്നില്ല. അതിനാല്‍ സ്ത്രീയും പുരുഷനും ഇതു മനസിലാക്കി വേണം വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍. സ്ത്രീശരീരത്തിലെ മാറ്റങ്ങളെപ്പറ്റിയും പുരുഷന്മാര്‍ അറിഞ്ഞിരിക്കണം.

മനസിനെ ഒരുക്കാം

നല്ല ലൈംഗികജീവിതം നമ്മുടെ ചിന്തകളില്‍ തുടങ്ങുന്നു. കൗമാരപ്രായത്തില്‍ തന്നെ ഇതേപ്പറ്റി ശരിയായ അറിവുകള്‍ നേടിയെടുക്കുക. അശ്ലീല ചിത്രങ്ങളിലൂടെയോ മാസികകളിലൂടെയോ ലഭിക്കുന്ന അറിവ് ഭാവിയില്‍ പങ്കാളിയുമായി ശരിയായ ലൈംഗികജീവിതം നയിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അത്തരത്തിലുള്ള അനുഭൂതികളെപ്പറ്റി ചിന്തിച്ച്, പ്രതീക്ഷിച്ച് വിവാഹം കഴിക്കുന്ന ഒരാള്‍ തന്റെ ജീവിതത്തില്‍ പല താളപ്പിഴകളും പ്രതീക്ഷിക്കണം. കൗമാരത്തില്‍ പുരുഷന്മാരെയോ സ്ത്രീകളെയോ പറ്റി വികലമായി മനസിലാക്കുന്നവര്‍ക്കും ഇതു സംഭവിക്കാം.

ലൈംഗികത തെറ്റാണെന്നും അത് അറുപ്പോടുകൂടിയോ വെറുപ്പോടുകൂടിയോ കാണേണ്ട കാര്യമാണെന്നും ചിന്തിക്കരുത്. ഓരോ വ്യക്തിക്കുമുള്ള ലൈംഗികാസക്തിയുടെ തോതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവുമെന്നും മനസിലാക്കി മാത്രം വിവാഹം കഴിക്കുക.

വികാരപൂര്‍ണമായ ഇടപെടലിലും സ്‌നേഹത്തിലും അധിഷ്ഠിതമായിരിക്കും സ്ത്രീയുടെ ലൈംഗികത. എന്നാല്‍ പുരുഷന്മാരില്‍ ശാരീരികാസക്തി കൂടുതലായിരിക്കും. ഇത് വിവാഹത്തിനു മുന്‍പു തന്നെ രണ്ടുപേരും മനസിലാക്കണം. ലൈംഗികത പരിപാവനമായ ഒരു സിദ്ധിയാണെന്നും അത് വിവാഹത്തിനു മുന്‍പ് പരീക്ഷിച്ചുനോക്കാന്‍ പാടില്ലാത്തതാണെന്നും ചെറുപ്പക്കാര്‍ മനസിലാക്കണം. എന്നാല്‍ മനസിനെ സജ്ജമാക്കിയശേഷം വേണം ഇതില്‍ ഏര്‍പ്പെടാന്‍. ലൈംഗികത പങ്കാളിയോടുള്ള തന്റെ ഉത്തരവാദിത്വമാണെന്നും ഇത് തന്റെ മാത്രം ആസ്വാദനത്തിനുള്ളതല്ലെന്നും മനസിലാക്കണം.

വിവാഹത്തിന് മുന്‍പ് പലവട്ടം ഇതു പരീക്ഷിച്ചിട്ടുള്ളവരില്‍ വിവാഹശേഷം പങ്കാളിയുമായി അടുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടാം. ഇതിന് പലപ്പോഴും കൗണ്‍സലിംഗും തെറാപ്പിയും വേണ്ടിവരാം. സ്ത്രീകള്‍ പലകാര്യങ്ങളില്‍ ഒരേസമയം ഏര്‍പ്പെടുന്നവരാണ് (ാൗഹശേ മേസെശിഴ). എന്നാല്‍ പുരുഷനാകട്ടെ ഒരു സമയം ഒരു കാര്യത്തില്‍ ശ്രദ്ധ ചെലത്തും.

വീട്ടുകാര്യങ്ങള്‍ അല്‍പസമയത്തേക്ക് മറക്കാം

സ്ത്രീകള്‍ക്ക് ഒരു കാര്യത്തില്‍ നിന്ന് അടുത്തതിലേക്ക് മനസ് തിരിയുവാന്‍ ഒരല്‍പം സമയം വേണം (ഠൃമിശെശേീി ശോല). പലപ്പോഴും നാളത്തെ പ്രാതലിനെപ്പറ്റിയോ, കുട്ടിയുടെ പഠനത്തെപ്പറ്റിയോ ഒക്കെ ചിന്തിച്ചാവും കിടപ്പറയില്‍ എത്തുന്നത്. ഈ വക ചിന്തകളൊക്കെ വെടിഞ്ഞ്, താന്‍ ജീവിതത്തിലെ അനിവാര്യമായ, സുന്ദരമായ ചില നിമിഷങ്ങളിലേക്കാണ് കടക്കുന്നത് എന്നു ചിന്തിച്ചുവേണം ലൈംഗികതയില്‍ ഏര്‍പ്പെടാന്‍. കുളിച്ച് ശുദ്ധിയായിവേണം കിടപ്പറയിലെത്തുവാന്‍. പങ്കാളികള്‍ തങ്ങളുടെ ജീവിതത്തിലെ കുറ്റവും കുറവും പറഞ്ഞ് പരസ്പരം വാഗ്വാദം ചെയ്യാതെ പരസ്പരം സ്‌നേഹിക്കാനും മനസിലാക്കാനുമുള്ള ഒരു സമയമായി ഇതിനെ കാണണം. ഇടയ്ക്ക് ” അടുക്കളയില്‍ പാല് തുറന്നു വെച്ചിരിക്കുന്നു, എന്നും ” കൊച്ചുറങ്ങിയോ എന്നു നോക്കട്ടെ” എന്നും പറഞ്ഞ് ഓടാതിരിക്കുക. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കുക. പരസ്പരം സ്‌നേഹിക്കുകയും സ്‌നേഹം പ്രകടമാക്കുകയും ചെയ്യുക. അനുഭൂതികളിലല്ല, വ്യക്തിയില്‍ ശ്രദ്ധിക്കുക. സ്‌നേഹപൂര്‍ണമുള്ള ഒരു തലോടലോ സ്പര്‍ശനമോ പങ്കാളിയില്‍ വികാരം ഉണര്‍ത്തുമെന്ന് മനസിലാക്കുക. ഒരുദിവസം മുഴുവന്‍ പങ്കാളിയുമായി വഴക്കുണ്ടാക്കിയിട്ട് രാത്രിയില്‍ ” എന്റെ മനസും ശരീരവും റെഡിയാണ്” എന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് ഓര്‍ക്കുക. പുരുഷന്മാര്‍ക്ക് ലൈംഗികത എന്നത് വളരെ പെട്ടെന്ന് സംഭവിക്കാവുന്ന ഒരു കാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ വളരെ വികാരപൂര്‍ണമായി പെരുമാറുന്നവരാണെന്ന് മറക്കാതിരിക്കുക. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ്, അഭിപ്രായ വ്യത്യാസങ്ങളും ദേഷ്യവുമൊക്കെ പറഞ്ഞുതീര്‍ക്കുക. ” നിങ്ങള്‍ക്ക് ഇതേ പണിയുള്ളോ? ” എന്ന രീതിയില്‍ പങ്കാളിയെ കളിയാക്കാതിരിക്കുക. അത് അവരുടെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയും. താനും പങ്കാളിയും ഒന്നാകുന്ന ഈ നിമിഷങ്ങളെ ഇടയ്ക്ക് മനസില്‍ തലോലിക്കുക.

മനസില്‍ കാണാം ആ സുന്ദരനിമിഷങ്ങള്‍

ആദ്യമായി ഒരു ങശിറ ആീറ്യ ഇീിിലരശേീി (ശരീരവും മനസും തമ്മിലുള്ള ബന്ധം) സ്ഥാപിക്കുക. നിങ്ങളുടെ പങ്കാളിയെപ്പറ്റി സ്വപ്നം കാണുക. കുറച്ചു സമയം പങ്കാളിയുമായി കൈകോര്‍ത്തു പിടിച്ചിരിക്കുക. രണ്ടുപേരും കണ്ണുകളില്‍ നോക്കിയിരിക്കട്ടെ. അവസാനമായി നിങ്ങള്‍ സ്‌നേഹപൂര്‍വം ലൈംഗികത ആസ്വദിച്ച നിമിഷങ്ങളെപ്പറ്റി ചിന്തിക്കാം. ലൈംഗികത പേടിക്കാനുള്ള ഒന്നല്ല എന്ന ചിന്തയിലേക്ക് പങ്കാളിയെ നയിക്കുക. പങ്കാളിയുടെ ഇഷ്ടങ്ങളും കൂടി മാനിച്ച് ഇതില്‍ പങ്കുകൊള്ളാം. ഭാര്യാഭര്‍ത്താക്കന്മാരുടെ ഇടയില്‍ ഇതൊരു പാപമല്ലെന്ന് ചിന്തിക്കുക. സ്വയംഭോഗം ചെയ്യുക, അശ്ലീല ചിത്രങ്ങള്‍ കാണുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ ബന്ധത്തെ ശിഥിലീകരിക്കും. സെക്‌സിനെപ്പറ്റി ചിന്തിക്കുകയും പങ്കാളിയുമായി സ്‌നേഹപ്രകടനങ്ങള്‍ നടത്തുകയും ചെയ്താല്‍ ലൈംഗികത വളരെ ആസ്വാദ്യമാവും. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരു കീഴ്‌പ്പെടലോ, കീഴ്‌പ്പെടുത്തലോ അല്ല. പ്രത്യേകിച്ച് ഒരു സമയമോ സ്ഥലമോ വേണമെന്ന മിഥ്യാധാരണ അകറ്റുക. രണ്ടുപേര്‍ക്കും സ്വാതന്ത്ര്യവും സ്വകാര്യതയും ലഭിക്കുന്ന ഏതു സ്ഥലവും സമയവും ഉപയോഗിക്കാം. പങ്കാളിയുടെ ബലഹീനതയിലും ആത്മവിശ്വാസമില്ലായ്മയിലും അനുഭാവപൂര്‍വം പെരുമാറാം.

കൂട്ടുകാരുമായി ലൈംഗിക കഥകളും അനുഭവങ്ങളും പങ്കുവയ്ക്കാതിരിക്കുക. നിങ്ങളുടെ ജീവിതവും അവരുടെ ജീവിതവും അനുഭവങ്ങളും തികച്ചും വ്യത്യസ്തമാണെന്ന് ഓര്‍ക്കാം. വിവാഹത്തിന് മുന്‍പും ശേഷവും സെക്‌സിനെക്കുറിച്ച് പങ്കാളിയുമായി സംസാരിക്കുക. അവരുടെയും അഭിപ്രായങ്ങള്‍ മാനിക്കുക. പങ്കാളി എന്റെ അടിമയാണെന്ന് വിചാരിക്കരുത്. ലൈംഗികകാര്യങ്ങളില്‍ പൂര്‍ണമായി ഇതു ചെയ്യണം, ഇന്നതു ചെയ്യരുതെന്ന് ഉപദേശം തരുവാന്‍ മറ്റാര്‍ക്കും സാധിക്കുകയില്ലെന്നു മനസിലാക്കുക. പങ്കാളിയുമായി കൂടുതല്‍ നാള്‍ സ്‌നേഹപൂര്‍വം ജീവിക്കുമ്പോള്‍ ലൈംഗികജീവിതവും കൂടുതലായി മെച്ചപ്പെടും. വിവാഹം കഴിക്കാനുദ്ദേശിക്കുമ്പോള്‍ ആശയവിനിമയത്തിന് അവസരങ്ങളുണ്ടാക്കുക. ഇങ്ങനെ മനസിനെ സജ്ജമാക്കാം. പങ്കാളികള്‍ ഒരു ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും ഒന്നിച്ച് ഇരിക്കാനും സംസാരിക്കാനും സമയം കണെ്ടത്തണം (ഇത് പ്രായോഗികമല്ലെന്ന് തോന്നാമെങ്കിലും സാധ്യമാണ്). ഒരുമിച്ച് നടക്കാന്‍ പോവുകയോ ഒരുമിച്ച് പ്രാര്‍ഥിക്കുകയോ ചെയ്യാം. മാനസികമായ അടുപ്പമാണ് ശാരീരിക അടുപ്പത്തിന് ആധാരം എന്നു മനസിലാക്കുക. പുരുഷന്മാര്‍ സ്വയം ഒരു ആത്മവിശ്വാസം ലൈംഗികതയില്‍ നേടിയശേഷം ഭാര്യയെ സമീപിക്കുക.

ശരീരത്തെ സജ്ജമാക്കാം

ശാരീരിക വൃത്തിയും ആരോഗ്യവും സംരക്ഷിക്കുക. സ്ഥിരമായി വ്യായാമം ചെയ്യുക. പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, നട്‌സ് എന്നിവ ശരിയായ ലൈംഗികതയെ ഉത്തേജിപ്പിക്കും. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍ മുന്‍പായി ആഹാരം കഴിച്ച് നിര്‍ത്തുക. (നിറഞ്ഞ വയറോടെയാണെങ്കില്‍ മൂന്നു മണിക്കൂര്‍ കാത്തിരിക്കുക). അല്‍പം വിശ്രമിച്ച ശേഷം ഇതില്‍ ഏര്‍പ്പെടാം. ലൈംഗികമായ പകര്‍ച്ചവ്യാധികള്‍ തങ്ങള്‍ക്കോ, പങ്കാളിക്കോ ഉണേ്ടായെന്ന് രക്തം പരിശോധിച്ച് (വിവാഹത്തിന് മുന്‍പ്) മനസിലാക്കണം. ശാരീരകമായ രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കണം. ജനിതകാവയവങ്ങളിലുള്ള പൂപ്പല്‍, അണുബാധ എന്നിവ ഉണെ്ടങ്കില്‍ ഡോക്ടറെ കാണിക്കുന്നതില്‍ മടിക്കേണ്ടതില്ല. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലുള്ള തകരാറുകള്‍ ചികിത്സിക്കുവാനായി സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണണം. ശാരീരികമായ ബലഹീനതകള്‍ ഒരു യൂറോളജിസ്റ്റിനെ കണ്ട് ചികിത്സിക്കാവുന്നതേയുള്ളു.

ലൈംഗികതയെപ്പറ്റി ശരിയായി മനസിലാക്കിയ ശേഷം വിവാഹം കഴിക്കുക. പങ്കാളിയുമായി ഒരു സൗഹൃദം സ്ഥാപിച്ചശേഷം വിവാഹബന്ധത്തിലേര്‍പ്പെടുന്നതാണ് അഭികാമ്യം. വിവാഹശേഷമുള്ള ആദ്യദിവസങ്ങളില്‍ ശരിയായി ബന്ധപ്പെടുവാന്‍ സാധിച്ചില്ലെങ്കില്‍ നിരാശപ്പെടരുത്. നല്ല ലൈംഗിക ജീവിതത്തിന് പ്രത്യേകിച്ച് നിയമങ്ങളോ ചട്ടങ്ങളോ ഇല്ലെന്ന് മനസിലാക്കുക. മനസിനെ സജ്ജമാക്കുന്നതാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. ഇതുവളരെ സന്തോഷം തരുന്ന പ്രവര്‍ത്തിയാണെന്നും പങ്കാളിയുമായി വിശ്വസ്തത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും മനസിലാക്കി വേണം ഇതിനെ സമീപിക്കാന്‍. ജീവിതം സുന്ദരമാണെന്നു മനസിലാക്കി ശാരീരിക ബന്ധത്തെ പവിത്രമായി കാണാന്‍ സാധിച്ചാല്‍ നല്ല ഭാര്യാഭര്‍ത്തൃബന്ധം സ്ഥാപിക്കുവാന്‍ സാധിക്കും. തന്റെ പങ്കാളിക്കുവേണ്ടിയുള്ള ഏറ്റവും വലിയ സമ്മാനമായി ദൈവം തന്നില്‍ നിക്ഷേപിച്ച നിധിയാണ് തന്റെ ലൈംഗികത എന്നു മനസിലാക്കിയാല്‍ വളരെ ആസ്വാദ്യകരമായ ഒരു ലൈംഗിക ജീവിതം സാധ്യമാണ്.

ഡോ. നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റല്‍, തെള്ളകം, കോട്ടയം.

Related posts