നവോത്ഥാന നായകരെ അനുസ്മരിച്ചു കോണ്‍ഗ്രസ് ഘോഷയാത്രകള്‍

congressകണ്ണൂര്‍:  നവോത്ഥാന നായകര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവരൂടെ സ്മരണകള്‍ പുതുക്കൂന്നതിന് ഒക്ടോബര്‍ രണ്ടുമുതല്‍ കോണ്‍ഗ്രസിന്റെ 131 ാം ജന്മദിനമായ ഡിസംബര്‍ 28 വരെ മൂന്നു മാസക്കാലം നീണ്ടുനില്‍ക്കൂന്ന വിവിധ പരിപാടികള്‍ നടത്തുമെന്നു ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിനു ബൂത്തുതലങ്ങളില്‍ രാവിലെ ഒമ്പതിനു ഗാന്ധിജിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന, ബൂത്ത് പ്രസിഡിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം, ഒക്ടോബര്‍ 2 മുതല്‍ 10 വരെ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഏതെങ്കിലും ഒരൂ ദിവസം മണ്ഡലത്തിലെ പ്രധാന ടൗണില്‍ ശുചീകരണം എന്നിവയും നടക്കും.

ഒക്ടോബര്‍ 14ന് കണ്ണൂര്‍ നഗരത്തില്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം. ഒക്ടോബര്‍ 10 മുതല്‍ 24 വരെ ജില്ലയിലെ 23 ബ്ലോക്ക് കമ്മറ്റികള്‍ ഗാന്ധി-നെഹ്‌റു ദര്‍ശനങ്ങള്‍ ആനൂകാലിക ഭാരതത്തില്‍”എന്ന വിഷയത്തില്‍ സെമിനാറുകള്‍, ഒക്ടോബര്‍ 15 ന് അയ്യങ്കാളിയുടെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നാറാത്ത് ആലിങ്കീ ലില്‍നിന്നൂം അയ്യങ്കാളിയൂടെ ഛായപടം വഹിച്ചു മാടായി കതിരൂമ്മല്‍ കോളനിയിലേക്കു സാംസ്കാരിക ദര്‍ശനയാത്ര എന്നിവ നടക്കും. ആത്മീയാചാര്യനും നവോത്ഥാന നായകനുമായിരൂന്ന വാഗ്ഭടാനന്ദന്റെ ചരമദിനമായ ഒക്ടോബര്‍ 25 ന് ഉച്ചകഴിഞ്ഞു മൂന്നിനു ഛായചിത്രം വഹിച്ചു മഹാത്മാമന്ദിരത്തില്‍ നിന്നൂം അഴീക്കോട് ആന്മവിദ്യാസംഘത്തിലേക്കു വാഗ്ഭടാനന്ദ സന്ദേശയാത്രയും 29 ന് ദീപാവലി ദിനത്തില്‍ കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്ര പരിസരത്തുനിന്നു തലശേരി ജഗന്നാഥ ക്ഷേത്ര പരിസരത്തേക്കു ശ്രീനാരായണ ഗുരൂദേവ ദര്‍ശനങ്ങള്‍”ഉയര്‍ത്തിപ്പിടിച്ചു സാസ്കാരിക ദര്‍ശനയാത്രയും സംഘടിപ്പിക്കൂം.

ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാവിലെ 10 ന് മഹിളാകോണ്‍ഗ്രസിന്റെ നേ തൃത്വത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ രാഷ്ട്രപുനരര്‍പ്പണ പ്രതിജ്ഞയും “ഓര്‍മകളിലെ പ്രീയദര്‍ശിനി’ കൂട്ടായ്മയും അന്നേ ദിവസം ബ്ലോക്കിലെ പ്രധാന കേന്ദ്രത്തില്‍ ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്ദിരാജ്യോതി പ്രയാണവും സംഘടിപ്പിക്കും. നവംബര്‍ ഒന്നിന്  കേരളപിറവി ദിനത്തില്‍ വൈകൂന്നേരം നാലിനു പയ്യാമ്പലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ. പി.കേശവമേ നോന്‍, പാമ്പന്‍ മാധവന്‍, ഡോ. സുകൂമാര്‍ അഴീക്കോട് എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തുനിന്നൂം ഛായാപടവും വഹിച്ചു കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലേക്ക് അനുസ്മരണ ജാഥ നടത്തും. മൗലാന അബുള്‍ കലാം ആസാദിന്റെ ജന്മദിനമാ നവംബര്‍ 11 ന് കണ്ണൂരില്‍ മുന്‍കാല കോണ്‍ഗ്രസ് സാരഥികളെ ആദരിക്കും.

നവംബര്‍ 14 ശിശുദിനത്തില്‍ ഉച്ചകഴിഞ്ഞു മൂന്നിനു ജവഹര്‍ ബാലജനവേദി, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് മഹിളാകോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ ശിശുദിന ഘോഷയാത്ര നടക്കും. ഇന്ദിരാജിയൂടെ ജന്മദിനമായ നവംബര്‍ 19 ന് ശ്രീകണ്ഠപുരത്തു നിന്നൂം ഇരിട്ടിയിലേക്ക് ഉച്ചകഴിഞ്ഞു മൂന്നിന് ഇന്ദിരാഗാന്ധിയുടെ ഛായാപടം വഹിച്ചു സന്ദേശയാത്ര നടത്തും. അന്നേദിവസം മണ്ഡലാടി സ്ഥാനത്തില്‍ ഇന്ദിരാഗാന്ധിയുടെ ഛായാപടത്തിന്നൂ മുന്നില്‍ പുഷ്പാര്‍ച്ചനയും മറ്റു പരിപാടികളും സംഘടിപ്പിക്കും.നവംബര്‍ 23 ന് മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ സാഹിബ് ജന്മദിനത്തില്‍ വളപട്ടണത്തുനിന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തളിപ്പറമ്പിലേക്കു ഛായാപടവുമായി മതേതരസന്ദേശയാത്ര, നവംബര്‍ 28 ന് ഉച്ചകഴിഞ്ഞു മൂന്നിനു കൂത്തുപറമ്പ് മാറോളിഘട്ടില്‍നിന്നൂം പാനൂരിലേക്കു കെ.കേളപ്പന്‍, മന്നത്ത് പത്മനാഭന്‍, വക്കം അബ്ദുള്‍ഖാദര്‍ എന്നീ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ഛായാചിത്ര സന്ദേശയാത്ര എന്നിവയും നടത്തും.

ഡിസംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞു മൂന്നിനു സ്വാമി വിവേകാനന്ദന്‍, സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നിവരൂടെ ഛായപടം വഹിച്ചു. പയ്യന്നൂര്‍ ആനന്ദതീര്‍ഥ ആശ്രമത്തില്‍ നിന്നൂം  ഗാന്ധിപാര്‍ക്കിലേക്കു ഘോഷയാത്ര, ഡിസംബര്‍ 16 ന് ഡിസംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞു മൂന്നിനു മട്ടന്നൂരില്‍നിന്നൂം മാലൂര്‍ വഴി കണ്ണവം കോളനിയിലേക്കു വീരപഴശിരാജ, എടച്ചേരി കൂങ്കന്‍, തലക്കല്‍ ചന്തു എന്നീ ചരിത്രപുരൂഷന്‍മാരൂടെ ഛായാചിത്ര ഘോഷയാത്ര എന്നിവ നടക്കും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 131 ാം ജന്മദിനമായ ഡിസംബര്‍ 28 ന് കണ്ണൂര്‍ ജില്ലാകോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂടുംബങ്ങളും അണിനിരന്നുള്ള ഘോഷയാത്രയും സംഘടിപ്പിക്കും.

മൂന്ന് മാസകാലമായി നീണ്ടുനില്‍ക്കൂന്ന വിവിധപരിപാടികള്‍ക്കു സമാപനം കൂറിച്ചുള്ള ഘോഷയാത്ര ഉച്ചകഴിഞ്ഞു മൂന്നിനു കണ്ണൂര്‍ വിളക്കൂംതറ മൈതാനിയില്‍ നിന്നാരംഭിച്ചു സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. ദേശീയ നേതാക്കളുടെയും നവോത്ഥാന നായകരുടെയും വേഷമണിഞ്ഞ കൂട്ടികളും ടാബ്ലോകളും ഘോഷയാത്രയില്‍ അണിചേരും.  പത്രസമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റുമാരായ വി.വി.പുരുഷോത്തമന്‍, മുഹമ്മദ് ബ്ലാത്തൂര്‍, ചന്ദ്രന്‍ തില്ലങ്കേരി, പി.സി.ഷാജി, കെ.പ്രഭാകരന്‍, മുഹമ്മദ് ഫൈസല്‍, ടി.ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts