പ്രവാസത്തില്‍ നിന്ന് ‘മുയല്‍ വാസ’ത്തിലേക്ക്; ഒരു മാസത്തെ ഇവരുടെ മാസ വരുമാനം ഞെട്ടിക്കുന്നത്

ഒരു മുയല്‍ വിപ്ലവം അരങ്ങേറുകയാണിവിടെ, ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന പ്രവാസ ജോലി ഉപേക്ഷിച്ച സഹോദരങ്ങളുടെ നേതൃത്വത്തില്‍. ഇതു കാണണമെങ്കില്‍ കണ്ണൂര്‍ ചപ്പാരപ്പടവ് പടപ്പേങ്ങാട് ഓലിയന്റകത്ത് വീട്ടിലെത്തണം. സഹോദരങ്ങളായ അമീനും അമീറും മുയലുകള്‍ക്കൊപ്പം ഇവിടെ നിങ്ങളെ സ്വീകരിക്കും.

തങ്ങളുടെ ‘ഗ്രീന്‍ ലീഫ്’ എന്ന മുയല്‍ ഫാം ഇവര്‍ക്കു നല്‍കുന്ന മാസവരുമാനം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. പ്രവാസജോലിയില്‍ നിന്നു കിട്ടികൊണ്ടിരുന്നതിന്റെ ഇരട്ടി വരുമാനം ഇവര്‍ക്കു മുയല്‍ നല്‍കുന്നു.

2012- ല്‍ ചെറിയ രീതിയില്‍ തുടങ്ങിയ മുയല്‍ ഫാം ഇന്ന് വലിയ ബിസിനസ് സംരംഭമാണ്. ഇറച്ചിയായും കുഞ്ഞുങ്ങളെ വിറ്റും മാത്രമല്ല ലാബു കളിലേക്ക് പരീക്ഷണത്തിനും ഇവര്‍ മുയ ലുകളെ നല്കുന്നുണ്ട്.

പ്രധാനമായും രണ്ടിനം മുയലില്‍ നിന്നാണു വരുമാനമേറെ. വൈറ്റും സോവിയറ്റ് ചിഞ്ചില വിഭാഗത്തില്‍പ്പെടുന്ന ജയന്റു മാണിവ. വിദേശ ഇനത്തില്‍പ്പെട്ട ഈ മുയലുകളെ കൊടൈ ക്കനാലിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നാണു വാങ്ങിയത്. 80 മുയലുകളില്‍ ഇരുപതെണ്ണം ആണ്‍ മുയലുകളാണ്.

രണ്ടുമാസത്തിനുള്ളില്‍ ഒരു മുയലില്‍ നിന്നു 4000

രണ്ടുമാസത്തിനുള്ളില്‍ ഒരു മുയലില്‍ നിന്നു നാലായിരം രൂപ വരുമാനം കിട്ടുന്നുണ്ടെന്നാണ് അമീനും അമീറും പറയുന്നത്. ആറു കുഞ്ഞുങ്ങളെയെങ്കിലും ഒരു മുയല്‍ പ്രസവിക്കും. ഒരു കുഞ്ഞിന് 650 രൂപ വച്ചാണ് വില്‍ക്കുന്നത്. മുയലിറച്ചിക്കും ആവശ്യക്കാര്‍ ഏറെയാണ്.

കിലോയ്ക്ക് 550 രൂപയാണ് ഈ ഇനത്തില്‍പ്പെട്ട മുയലിറച്ചിയുടെ നിലവി ലത്തെ വില. നാടന്‍ മുയ ലിനെ അപേക്ഷിച്ച് രുചിയും ഗുണവും ഇത്തിരി കൂടുതലാണിതിന്. അതാണ്, മുയലിറച്ചിയുടെ വില കൂടുന്ന തിന്റെ കാരണം. വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 30 ശതമാനം മാത്രമാണ് വള ര്‍ത്തു ചെലവ്. അതിനാല്‍, ഏറെ ലാഭകരമാണ് മുയല്‍ ഫാം.

പരിചരണത്തില്‍ ജാഗ്രത വേണം

മുയല്‍ വളര്‍ത്തലില്‍ പരിചരണത്തില്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. രാവിലെ മുയല്‍ കൂടുകള്‍ നിരീക്ഷിക്കണം. ഏതെങ്കിലും മുയലുകള്‍ അവശത പ്രകടിപ്പിക്കുന്നുണ്ടോയെന്നു നോക്കണം. പിന്നെ തീറ്റ കൊടുക്കണം.

കൂടുകള്‍ ശുചീകരിക്കലാണ് അടുത്ത പരിപാടി. മരുന്നുകള്‍ വേണ്ട മുയലുകള്‍ക്ക് അതു കൊടുക്കും. മൂന്നു മണിക്കൂ റാണ് ഇതിനൊക്കെയായി വേണ്ടത്. ഉച്ചയോടെ പച്ചപുല്ലു കൊടുക്കും.

ഇതിനായി സിഒ-2, കോംഗോ സിഗ്‌നല്‍ പുല്ലുകള്‍ കൃഷി ചെയ്യുന്നു. പാലക്കാട് ധോണി ഫാമില്‍ നിന്നാണ് ഈ പുല്ലുകളുടെ വിത്തുകള്‍ വാങ്ങുന്നത്. ഒരേക്കര്‍ സ്ഥലത്താണ് പുല്ലു കൃഷി. വൈകുന്നേരം അഞ്ചോടെയാണ് അടുത്ത തീറ്റ കൊടുക്കുന്നത്. പ്രസവി ച്ചതിന് 200 ഗ്രാമും, പ്രസവിക്കാത്ത തിന് 125 ഗ്രാമും കുഞ്ഞുങ്ങള്‍ക്ക് 50 ഗ്രാമും പെല്ലറ്റാണ് ദിവസം കൊടു ക്കുന്നത്.

ജന്മദിനം എഴുതിവയ്ക്കും

മുയലിന്റെ ജന്മദിനം, അച്ഛന്‍, അമ്മ എന്നിവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മുയലിന്റെ ചെവിയില്‍ ടാറ്റു കുത്തി യിട്ടുണ്ട്. ഇണചേരുന്നതില്‍ രക്ത ബന്ധമുണ്ടെങ്കില്‍ നല്ല കുഞ്ഞുങ്ങളെ ലഭിക്കില്ല. അതുണ്ടാകാതിരിക്കാനാണ് ഇങ്ങനെ പേരെഴുതി സൂക്ഷി ക്കുന്നത്.

ഒരു ജോടി മുയലിന് 1300 രൂപയാണു വില. മൂന്ന് ആണ്‍ മുയലുകളും ഏഴു പെണ്‍മുയലുകളും അടങ്ങുന്ന ഒരു യൂണിറ്റ് 6500 രൂപയ്ക്കാണു വില്‍ക്കുന്നത്.

വളമാകുന്ന മുയല്‍ കാഷ്ഠം

മുയല്‍ വളര്‍ത്തല്‍ മാത്രമല്ല, അത്യാ വശ്യം കൃഷിയും ചെയ്യുന്നുണ്ട് അമീറും അമീനും. വാഴ, ചേന, ചേമ്പ്, കപ്പ തുടങ്ങിയ കൃഷികള്‍ക്കു മുയല്‍ കാഷ്ഠം തന്നെയാണു പ്രധാന വളം. ഒരു ലിറ്റര്‍ മുയല്‍ മൂത്രത്തില്‍ 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത ലായനിയാണ് പുല്‍കൃഷിയിലെ പ്രധാന വളക്കൂട്ട്.

പ്ലാന്‍ വിദേശത്തു നിന്ന്

വിദേശത്തു നിന്നു നാട്ടിലേക്ക് വന്നപ്പോള്‍ എന്തെങ്കിലും വ്യത്യ സ്തമായി ചെയ്യണമെന്നായിരുന്നു അമീന്റെ ആഗ്രഹം. മുയല്‍ ഫാം തന്നെയായിരുന്നു മനസില്‍ ഉണ്ടായി രുന്നത്.

ഇതേ സ്വപ്നവുമായാണ് സഹോദരന്‍ അമീറും പറന്നിറങ്ങി യത്. പിന്നെ, രണ്ടുപേരും ഒരുമിച്ചു. ഫാം തുടങ്ങുന്നതിനു മുമ്പ് ഹരിയാന യടക്കമുള്ള സംസ്ഥാനങ്ങളിലെ മുയല്‍ ഫാമുകള്‍ സന്ദര്‍ശിച്ചു. കൂടാതെ, കൊടൈക്കനാലിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവും സന്ദര്‍ശിച്ചു.

അവിടെ നിന്നു കുറെ കാര്യങ്ങള്‍ മനസിലാക്കി. ആദ്യം ചെറിയ രീതിയിലാ യിരുന്നു തുടങ്ങിയത്. എന്നാല്‍, കുഞ്ഞുങ്ങള്‍ ക്കും ഇറച്ചിക്കും ആവശ്യ ക്കാര്‍ കൂടിയതോടെ വലിയ രീതിയി ലേക്കു മാറുകയായിരുന്നു.

ലാബുകളിലേക്കും കയറ്റുമതി

മരുന്നു പരീക്ഷണത്തിന് ബംഗ ളൂരു, ഹൈദരാബാദ് അടക്കമുള്ള ലാബുകളിലേക്ക് മുയലുകളെ കയറ്റി അയക്കുന്നുണ്ട്. ഒരു കിലോ തൂക്കവും ചുവന്ന കണ്ണുമുള്ള വെള്ള മുയലു കളെയാണു ലാബുകള്‍ക്കു വേണ്ടത്. ഗര്‍ഭധാരണം നടക്കാത്ത മുയലു കള്‍ക്ക് ഏഴു കിലോയെങ്കിലും തൂക്കം വരും. ഇതില്‍ നിന്ന് നാലരക്കിലോ ഇറച്ചി ലഭിക്കും.

ആദായകരം

മുയല്‍ വളര്‍ത്തല്‍ നല്ല ആദായകര മായ മേഖലയാണ്. എന്നാല്‍, പലരും ഈ മേഖലയില്‍ കബളിപ്പിക്കപ്പെടുന്ന തായാണ് അമീനും അമീറും പറയു ന്നത്. നല്ല മുയലുകളെ നല്ല ഫാമില്‍ നിന്നു വാങ്ങുക. പിന്നെ, മുയലി നൊപ്പം കൃഷിയും മറ്റു ബിസിന സുകളും ഒപ്പം കൊണ്ടുപോകണം.

മുയലുകളെ പരിചരിക്കാന്‍ വളരെ കുറച്ചു സമയം മതി. മാസത്തില്‍ ഒരിക്കല്‍ തീ ഉപയോഗിച്ച് കൂട് അണു വിമുക്തമാക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. മുഹ്‌സീനയാണ് അമീന്റെ ഭാര്യ. മുഹമ്മദ് ഖാദി, ഹവ്വ എന്നിവര്‍ മക്കളാണ്. നുസൈബ ആണ് അമീ റിന്റെ ഭാര്യ. നാജിയ, മുഹമ്മദ് മാസിന്‍, ഹംദാന്‍ എന്നിവര്‍ മക്കളാണ്. ഫോണ്‍: അമീന്‍- 9744655924.

റെനീഷ് മാത്യു
കണ്ണൂര്‍

Related posts

Leave a Comment