നാട്ടില്‍ തുള്ളി കുടിവെള്ളമില്ല പൈപ്പ് പൊട്ടി,റോഡില്‍ കുളം

knr-roadkulamമട്ടന്നൂര്‍: കുടിവെളള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെളളം റോഡിലെ കുത്തിയൊഴുകി. മട്ടന്നൂര്‍-തലശേരി റൂട്ടില്‍ പൊന്ന്യം നാലേയൊന്നിലാണ് പൈപ്പ് പൊട്ടി വെളളം പാഴായത്.   പെരളശേരി ശുദ്ധജല വിതരണ പദ്ധതിയുടെ കതിരൂര്‍ പഞ്ചായത്തില്‍ കുടിവെളളം വിതരണം നടത്തുന്ന പദ്ധതിയുടെ പൈപ്പിലാണ് പൊട്ടലുണ്ടായത്. കൊതാലമലയിലെ ടാങ്കില്‍ നിന്ന് പഞ്ചായത്തിലേക്ക് വെളളം പമ്പിംഗ് ചെയ്യുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. ഒരു മണിക്കൂറോളം വെളളം റോഡിലൂടെ കുത്തിയൊഴുകിയതിന് ശേഷമാണ് അധികൃതര്‍ പമ്പിംഗ് നിര്‍ത്തിവെച്ചത്.

പഴശിഡാമില്‍ നിന്ന് ശേഖരിക്കുന്ന വെളളമാണ് ചാവശേരി പറമ്പിലെ ശുചീകരണ പ്ലാന്റില്‍ നിന്ന് ശുചീകരിച്ച് ഈ പ്രദേശത്തേക്ക് പമ്പിംഗ് നടത്തുന്നത്. കിലോമീറ്ററോളം പമ്പ് ചെയ്ത് എത്തിക്കുന്ന ആയിരക്കണക്കിന് ലിറ്റര്‍ കുടിവെളളമാണ് പൈപ്പ് പൊട്ടലിലൂടെ റോഡിലൂടെ കുത്തിയൊഴുകുന്നത്. വേനല്‍ ചൂട് ശക്തമായതോടെ നാടും നഗരവും വരള്‍ച്ചയിലായ സമയത്താണ് കുടിവെളളം റോഡിലെ പാഴാകുന്നത്.

Related posts