നാട്ടുകാരിറങ്ങി; പോലൂര്‍ റോഡിലെ കുഴികള്‍ അടഞ്ഞു

EKM-ROADകോഴിക്കോട്: ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ റോഡ് പ്രദേശവാസികളുടെ കൂട്ടായ്മയില്‍ ഗതാഗതയോഗ്യമാക്കി. കുനിയേടത്തുതാഴം-പയമ്പ്ര റോഡില്‍ കുനിയേടത്തു മുതല്‍ പോലൂര്‍ ക്ഷേത്രം വരെയുള്ള ഭാഗമാണ് പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനായ സെന്‍ട്രല്‍ പോലൂര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ (സെപ്ര) നേതൃത്വത്തില്‍ താത്കാലിക അറ്റകുറ്റപ്പണി നടത്തിയത്. ടാറിംഗ് പൊളിഞ്ഞ് വന്‍കുഴികള്‍ രൂപപ്പെട്ടിരുന്ന ഭാഗങ്ങള്‍ മണ്ണിട്ടുനികത്തി. ഇതിനാവശ്യമായ തുക വ്യക്തികളും പ്രദേശത്തെ സ്വയംസഹായ സംഘങ്ങളും സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നു. പറമ്പില്‍ബസാറില്‍ നിന്നും പയിമ്പ്ര, ചെലവൂര്‍ ഭാഗങ്ങളിലേക്ക് എളുപ്പമെത്താകുന്ന റോഡാണിത്. സ്ത്രീകളടക്കം നിരവധി പേര്‍ ശ്രമദാനത്തില്‍ പങ്കാളികളായി.

Related posts