പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ണ്ടോ, വാ​ങ്ങാ​നി​വി​ടെ ആ​ളു​ണ്ട്..!പഴയ വാഹനങ്ങളെ പ്രണയിച്ച് സ്വന്തമാക്കുന്ന യുവാവിനെക്കുറിച്ച് അറിയാം

സ്വ​ന്തം​ ലേ​ഖ​ക​ന്‍

മു​ക്കം : പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ണ്ടോ, വാ​ങ്ങാ​നി​വി​ടെ ആ​ളു​ണ്ട്… മു​ക്കം സ്വ​ദേ​ശി അ​ന്‍​വി​നോ സി​ഗ്‌​നി​യാ​ണ് പ​ഴ​യ വാ​ഹ​ന​ങ്ങ​ളെ പ്ര​ണ​യി​ച്ച് സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം താ​മ​ര​ശേ​രി​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ടേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ല്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട 1964 മോ​ഡ​ല്‍ ബെ​ന്‍​സ് കാ​റും അ​ന്‍​വി​നോ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. റോ​ഡ​രി​കി​ല്‍ പൊ​ടി​പി​ടി​ച്ച് കി​ട​ക്കു​ന്ന ബെ​ന്‍​സ് കാ​റി​നൊ​പ്പം സെ​ല്‍​ഫി​യെ​ടു​ത്തു.

ആ​ര്‍​ക്കും വേ​ണ്ടാ​തെ റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്ന ഈ ​കാ​ര്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് കാ​റി​നൊ​പ്പ​മു​ള്ള സെ​ല്‍​ഫി സ​ഹി​തം ഫെ​യ്‌​സ് ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ന്‍​വി​നോ. ഇ​ഷ്ട​പ്പെ​ട്ട കാ​റ് സ്വ​ന്ത​മാ​ക്കാ​നു​ള്ള മു​ക്കം സ്വ​ദേ​ശി അ​ന്‍​വി​നോ​യു​ടെ കാ​ത്തി​രി​പ്പ് ഇ​തു​വ​രെ വെ​റു​തെ​യാ​യി​ട്ടി​ല്ല.

പ​ഞ്ചാ​ബ്, ഗു​ജ​റാ​ത്ത്, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​ച്ച 11 പ​ഴ​യ മോ​ഡ​ല്‍ കാ​റു​ക​ളും ഒ​മ്പ​ത് ഇ​രു​ച​ക്ര​വാ​ഹ​ങ്ങ​ളും അ​ന്‍​വി​നോ​യു​ടെ വീ​ട്ടി​ലു​ണ്ട്. ഇ​വ​യി​ല്‍ ഭൂ​രി​ഭാ​ഗം വാ​ഹ​ന​ങ്ങ​ള്‍​ക്കും അ​ന്‍​വി​നോ​യേ​ക്കാ​ള്‍ പ്രാ​യ​മു​ണ്ട്.

1976 മോ​ഡ​ല്‍ പ്രീ​മി​യ​ര്‍ പ​ത്മി​നി​യാ​ണ് കാ​റു​ക​ളി​ലെ ‘മു​ത്ത​ശ്ശി’. 1984 ലെ ​നാ​ല് മാ​രു​തി 800 കാ​റും 84 മോ​ഡ​ല്‍ മ​ഹീ​ന്ദ്ര ജീ​പ്പും 86 മോ​ഡ​ല്‍ ജി​പ്‌​സി​യും അ​ന്‍​വി​നോ പൊ​ന്നു​പോ​ലെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ട്. 1976 മോ​ഡ​ല്‍ ലം​ബ്രേ​ട്ട​യാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ കാ​ര​ണ​വ​ര്‍.

1984 മോ​ഡ​ല്‍ വെ​സ്പ​യും 82, 95, 2003 മോ​ഡ​ലി​ലു​ള്ള ബ​ജാ​ജ് ചേ​ത​ക്കും 82 മോ​ഡ​ല്‍ വി​ജ​യ് സൂ​പ്പ​റു​മെ​ല്ലാം വീ​ട്ടു​മു​റ്റ​ത്തു​ണ്ട്. വീ​ടി​ന്‍റെ മു​റ്റ​ത്ത് വ​ലി​യ ടാ​ര്‍​പ്പാ​യ കൊ​ണ്ടൊ​രു​ക്കി​യ പ​ന്ത​ലി​ലാ​ണ് വാ​ഹ​ന​ങ്ങ​ളെ​ല്ലാം നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്.

ഓ​രോ വ​ര്‍​ഷ​വും വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്‍​ഷ്വറ​ന്‍​സും നി​കു​തി​യും അ​ട​യ്ക്കാ​ന്‍ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രും. പ​ഴ​ക്കം മൂ​ലം ഉ​ട​മ​സ്ഥ​ര്‍ ഒ​ഴി​വാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി വ​ലി​യ തു​ക​യ്ക്ക് പ​ണി ക​ഴി​പ്പി​ച്ചാ​ണ് അ​ന്‍​വി​നോ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ക്കു​ക. പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​വ​ധി വാ​ഹ​ന പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മ​ല്ല പ​ഴ​യ​കാ​ല ക്ലോ​ക്കു​ക​ള്‍, ടൈം​പീ​സ്, വാ​ച്ച്, വി​ള​ക്ക്, പ​ഴ​യ​കാ​ല മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, വി.​സി.​ആ​ര്‍, ടൈ​പ്പ് റൈ​റ്റ​ര്‍, ടേ​പ്പ് റെ​ക്കോ​ര്‍​ഡ​ര്‍, ഗ്രാ​മ​ഫോ​ണ്‍, ഡി​സ്‌​ക് പ്ല​യ​ര്‍, തു​ട​ങ്ങി പ​ഴ​യ​കാ​ല​ത്തെ ഒ​ട്ടു​മി​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളും അ​ന്‍​വി​നോ​യു​ടെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും അ​ന്‍​വി​നോ​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു.

ചൂ​ലൂ​രി​ലെ ത​റ​വാ​ട് വീ​ടി​നോ​ട് ചേ​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​ന്‍​വി​നോ. വി​ദ​ഗ്ധ​രാ​യ മെ​ക്കാ​നി​ക്കു​ക​ളു​ടെ അ​ഭാ​വ​വും സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സു​ക​ളു​ടെ ക്ഷാ​മ​വു​മാ​ണ് വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് അ​ന്‍​വി​നോ പ​റ​യു​ന്നു.

മു​ക്ക​ത്തെ സ്വ​കാ​ര്യ ഇ​ന്‍​ഡ​സ്ട്രി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​ന്‍​വി​നോ. അം​ബാ​സി​ഡ​റും വി​ല്ലീ​സ് കാ​റും സ്വ​ന്ത​മാ​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​ന്‍​വി​നോ.

വ​രും ത​ല​മു​റ​യ്ക്ക് ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യ വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​ങ്ങ​നെ​യു​ള്ള വാ​ഹ​ന ശേ​ഖ​ര​ങ്ങ​ളെ​ന്നും വാ​ഹ​ന ശേ​ഖ​ര​മു​ള്ള​വ​ര്‍​ക്ക് നി​കു​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നും അ​ന്‍​വി​നോ പ​റ​ഞ്ഞു.

Related posts

Leave a Comment