നാട്ടുകാരുടെ കൂട്ടായ്മയില്‍ കുളം ശുചീകരിച്ചു

knr-kulamആന്തൂര്‍: വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന പുന്നക്കുളങ്ങരയിലെ മഠത്തിലെ കുളത്തിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ പുനര്‍ജനി.   ആന്തൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.കെ. മുജീബ്‌റഹ്മാന്റെ നേതൃത്വത്തില്‍ വാര്‍ഡിലെ ആബാലവൃദ്ധം ജനങ്ങള്‍ കൈകോര്‍ത്താണ് പരിസ്ഥിതി ദിനത്തില്‍ ജലശ്രോതസിന് പുനര്‍ജന്മമേകിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കുളത്തില്‍ ഒരുകാലത്ത് സമീപപഞ്ചായത്തുകളില്‍ നിന്നുള്‍പ്പെടെ ആളുകള്‍ കുളിക്കാന്‍ എത്താറുണ്ടായിരുന്നു.

നീന്തല്‍ പരിശീലനത്തിനും കൃഷി ആവശ്യങ്ങള്‍ക്കും ഈ കുളത്തെ ആശ്രയിച്ചവര്‍ നിരവധിയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷമായി ചളി നിറഞ്ഞ് ഉപയോഗശൂന്യമായിരുന്നു. ഇതോടെയാണ് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്. മൂന്നു മോട്ടോറുകള്‍ ഉപയോഗിച്ച് നിരവധി പേരുടെ ശ്രമഫലമായിട്ടാണ് കുളം ഉപയോഗയോഗ്യമാക്കിയത്.   മുന്‍ കൗണ്‍സിലര്‍ പി.വി. കമല, വെള്ളിക്കീല്‍ വിജയന്‍, എ.വി. പ്രേമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts