മലയാളത്തില്‍ ലൗ 24×7 എന്ന ഒരൊറ്റ ചിത്രം കൊണ്ട് ശ്രദ്ധേയയായ നിഖില വിമല്‍ തമിഴില്‍ ശശികുമാറിന്റെ നായികയാകുന്നു. പ്രമുഖ സംവിധായകന് വസന്തബാലന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പ്രസാദ് മുരുഗന് സ്വതന്ത്ര സംവിധായകനാവുന്ന ചിത്രത്തിലാണ് നിഖില നായികയാകുന്നത്.
നേരത്തേയും നിഖില ശശികുമാറിനൊപ്പം അഭിനയിച്ചിരുന്നു. വെട്രിവേല്‍ എന്നു പേരിട്ട ആ ചിത്രം ഇതുവരെ റിലീസായിട്ടില്ല.
ഒരു ഗ്രാമത്തിലെ കഥയാണ് സിനിമ പറയുന്നത്. കോവില്‍പട്ടി, വിരുദുനഗര്‍, സത്തൂര്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക. ദര്‍ബുക ശിവയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.