പാടാനുള്ള അവസരം വിട്ടുകളയാതെ നടി നിത്യ മേനോന്‍. സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം 24 ലൂടെയാണ് നടി നിത്യാ മേനോന്‍ വീണ്ടും ഗായികയാകുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലാണ് നിത്യ പാടിയിരിക്കുന്നത്. സൂര്യയോടൊപ്പം ചിത്രത്തില്‍ നായികമാരില്‍ ഒരാളായും നിത്യാമേനോന്‍ എത്തുന്നുണ്ട്. സാമന്തയാണ് ചിത്രത്തിലെ മറ്റൊരു നായിക.
എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച താരാട്ടുപാട്ടാണ് നിത്യ പാടിയിരിക്കുന്നത്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ചന്ദ്രബോസാണ്. അടുത്തമാസം ആദ്യവാരം ചിത്രം തിയറ്ററുകളിലെത്തും. വിക്രം കെ. കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂര്യയുടെ നിര്‍മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീനും 2ഡി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.