നിത അംബാനി ഒളിമ്പിക് കമ്മിറ്റിയിലേക്ക്

sp-nithaambaniമുംബൈ: അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക് ഇന്ത്യയുടെ പ്രതിനിധിയായി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ നാമനിര്‍ദേശം ചെയ്തു. ഓഗസ്റ്റ് രണ്ടു മുതല്‍ നാലുവരെയാണ് അംഗരാജ്യങ്ങളുടെ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്. തന്നെ നോമിനേറ്റ് ചെയ്തതില്‍ അതീവ സന്തോഷമുണെ്ടന്നും അഭിമാനമുണെ്ടന്നും നിത പ്രതികരിച്ചു.

ഇന്ത്യയില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യവനിതയാണ് നിത. തെരഞ്ഞെടുക്കപ്പെട്ടാല്‍ 70 വയസ് വരെ ആ സ്ഥാനത്തു തുടരാനാകും. നിരവധി കായിക സംരംഭങ്ങള്‍ നടത്തുന്നതാണ് നിതയെ നാമനിര്‍ദേശം ചെയ്യപ്പെടാന്‍ കാരണം. 30 ലക്ഷം കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്ന വലിയ പദ്ധതിയുടെ സ്രഷ്ടാവ് കൂടിയാണ് നിത. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മുഖ്യനടത്തിപ്പുകാരിയും നിതയാണ്.

Related posts